കുമ്മനം രാജശേഖരന് ഡി ലിറ്റ് ബിരുദം സമ്മാനിച്ച് രാജസ്ഥാന്‍ സര്‍വകലാശാല
Mail This Article
ജയ്പുര്‍∙ മിസോറം ഗവര്‍ണര്‍ കുമ്മനം രാജശേഖരനെ രാജസ്ഥാന്‍ ജെജെടി സര്‍വകലാശാല ഡി ലിറ്റ് നല്‍കി ആദരിച്ചു. ജഗദീശ് പ്രസാദ് ടൈബര്‍വാല സര്‍വകലാശാല രാജസ്ഥാൻ ആസ്ഥാനത്തു നടന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ബാലകൃഷ്ണ ടൈബര്‍വാല, ചാന്‍സലര്‍ വിനോദ് ടൈബര്‍വാല എന്നിവരാണു ഡി ലിറ്റ് സമ്മാനിച്ചത്. സാമൂഹ്യ സേവനരംഗത്തു ചെയ്ത സംഭാവനകൾ മുന്‍നിര്‍ത്തിയാണ് ആദരം.
മികച്ച അക്കാദമിക് പാരമ്പര്യമുള്ള സര്‍വകലാശാലയില്‍നിന്നു ലഭിച്ച ബിരുദം വലിയ അംഗീകാരമാണെന്ന് ഡി ലിറ്റ് സ്വീകരിച്ചു ഗവർണർ പറഞ്ഞു. രാജ്യത്തിന്റെ സാമ്പത്തിക പുരോഗതിക്കു രൂപം നൽകിയ വ്യവസായ പ്രമുഖരായ ബജാജ്, മിത്തല്‍, ഗോയങ്ക, ഡാൽമിയ എന്നിവരുടെ ജന്മസ്ഥലവും രാജ്യ സുരക്ഷയ്ക്ക് 64,000 സൈനികരെ സംഭാവന ചെയ്ത ജുന്‍ജുവിന്റെയും മണ്ണില്‍ എത്താനായതില്‍ അഭിമാനിക്കുന്നതായും കുമ്മനം പറഞ്ഞു.
സര്‍വകലാശാലയിലെ ബിരുദ വിദ്യാര്‍ഥികളുമായി ഗവർണർ സംവദിച്ചു. വിദ്യാഭ്യാസം ജ്ഞാനോദയം ആണെന്നും സമൂഹത്തില്‍ ക്രിയാത്മക മാറ്റം കൊണ്ടുവരാന്‍ അറിവെന്ന ശക്തി വിദ്യാര്‍ഥികള്‍ ഉപയോഗിക്കണമെന്നും കുമ്മനം ആവശ്യപ്പെട്ടു. കോമൺവെൽത്ത് ഗെയിംസിൽ സ്വർണം നേടിയ കൃഷ്ണ പൂനിയ, മുംബൈയിലെ സൗർ ദാസ് എന്നിവർക്കും ഡി ലിറ്റ് സമ്മാനിച്ചു.