ADVERTISEMENT

തൃശൂർ ∙ ഉദ്ഘാടനങ്ങൾ ഉൾപ്പെടെ ജില്ലയിൽ 6 പരിപാടികൾ നിശ്ചയിച്ചിരുന്നെങ്കിലും അസുഖം കാരണം ഒന്നിലും പങ്കെടുക്കാതെ മുഖ്യമന്ത്രി പിണറായി വിജയൻ. തൊണ്ടവേദന കാരണമാണ് പരിപാടികൾ ഒഴിവാക്കിയതെന്നാണ് ഔദ്യോഗിക വിശദീകരണം. 

എന്നാൽ ഇടതുമുന്നണിയുടെ കേരള സംരക്ഷണയാത്രയുടെ സമാപനയോഗത്തിൽ മുഖ്യമന്ത്രി പങ്കെടുക്കും. തേക്കിൻകാട് മൈതാനത്ത് വൈകിട്ട് 5–നാണ് സമാപനയോഗം. ഡോക്ടർമാർ സംസാര നിയന്ത്രണം നിർദേശിച്ചിട്ടുണ്ടെങ്കിലും പ്രസംഗിക്കാനാണ് സാധ്യത. 

തൊണ്ട വേദന കാരണം കഴിഞ്ഞ മാസം 27ന് കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ പല പരിപാടികളും മുഖ്യമന്ത്രി ഒഴിവാക്കിയിരുന്നു. ചിലയിടത്ത് പ്രസംഗിച്ചുമില്ല. തൃശൂർ ജില്ലയിൽ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യേണ്ടിയിരുന്ന വിവിധ പരിപാടികൾ മന്ത്രിമാർ ഉദ്ഘാടനം ചെയ്തു. 

പുത്തൂർ സുവോളജിക്കൽ പാർക്കിന്റെ രണ്ടാംഘട്ട പ്രവർത്തനോദ്ഘാടനം, കേരള വനം ഗവേഷണ കേന്ദ്രത്തിലെ പുതിയ വനിതാ ഹോസ്റ്റൽ, തെക്കുംകര പഞ്ചായത്ത് ഓഫിസ് കെട്ടിടം ഉദ്ഘാടനം തുടങ്ങിയവയാണ് മുഖ്യമന്ത്രിക്ക് ജില്ലയിൽ ഉണ്ടായിരുന്ന പരിപാടികൾ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com