തിരുവനന്തപുരത്ത് കുമ്മനം, വാരാണസിയിൽ മോദി; തീരുമാനമാകാതെ പത്തനംതിട്ട
Mail This Article
ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ മൽസരിക്കുന്ന സ്ഥാനാർഥികളുടെ ആദ്യപട്ടിക പ്രഖ്യാപിച്ച് ബിജെപി. പ്രധാനമന്ത്രി നരേന്ദ്ര മോദി വാരാണസിയിൽനിന്ന് വീണ്ടും ജനവിധി തേടും. ദേശീയ അധ്യക്ഷൻ അമിത് ഷാ ഗാന്ധിനഗറിൽ മൽസരിക്കും.
മുതിർന്ന നേതാവ് എൽ.കെ.അഡ്വാനിയുടെ പേര് ആദ്യ പട്ടികയിലില്ല. കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം എറണാകുളത്ത് മൽസരിക്കും. പത്തനംതിട്ടയിൽ സ്ഥാനാർഥിയെ പ്രഖ്യാപിച്ചില്ല.
ടോം വടക്കന്റെ പേര് ആദ്യ പട്ടികയിലില്ല. 20 സംസ്ഥാനങ്ങളിലെ 184 സീറ്റുകളിലെ സ്ഥാനാർഥികളെയാണു കേന്ദ്രമന്ത്രി ജെ.പി.നഡ്ഡ പ്രഖ്യാപിച്ചത്.
കേരളത്തിലെ ബിജെപി സ്ഥാനാർഥികൾ
തിരുവനന്തപുരം: കുമ്മനം രാജശേഖരൻ
ആറ്റിങ്ങൽ: ശോഭാ സുരേന്ദ്രൻ
കൊല്ലം: സാബു വർഗീസ്
ആലപ്പുഴ: കെ.എസ്.രാധാകൃഷ്ണൻ
എറണാകുളം: അൽഫോൻസ് കണ്ണന്താനം
ചാലക്കുടി: എ.എൻ.രാധാകൃഷ്ണൻ
പാലക്കാട്: സി.കൃഷ്ണകുമാർ
കോഴിക്കോട്: പ്രകാശ് ബാബു
മലപ്പുറം: വി.ഉണ്ണിക്കൃഷ്ണൻ
പൊന്നാനി: വി.ടി.രമ
വടകര: വി.കെ.സജീവൻ
കണ്ണൂർ: സി.കെ.പത്മനാഭൻ
കാസർകോട്: രവീശ തന്ത്രി
ആദ്യപട്ടികയിൽ ഇടംപിടിച്ച പ്രമുഖർ
വാരാണസി– നരേന്ദ്ര മോദി
ഗാന്ധിനഗർ– അമിത് ഷാ
ലക്നൗ– രാജ്നാഥ് സിങ്
നാഗ്പുർ– നിതിൻ ഗഡ്കരി
അമേഠി– സ്മൃതി ഇറാനി
ഘാസിയാബാദ്– വി.കെ.സിങ്
അരുണാചൽ ഈസ്റ്റ്– കിരണ്‍ റിജിജു
ദക്ഷിണ കന്നഡ– നളിൻ കുമാർ കട്ടീല്‍
ബാംഗ്ലൂർ നോർത്ത്– ഡി.വി.സദാനന്ദ ഗൗഡ
മഥുര– ഹേമമാലിനി
ഉന്നാവ്– സാക്ഷി മഹാരാജ്
മുസഫർനഗര്‍– ഡോ. സഞ്ജീവ് കുമാർ ബല്യൻ
അലിഗഡ്– സതീഷ് കുമാർ ഗൗതം
ആഗ്ര– എസ്.പി.സിങ് ബാഗേൽ
ബീഡ്– ഡോ. പ്രീതം ഗോപിനാഥ് മുണ്ടെ
ബെല്ലാരി– ദേവേന്ദ്രപ്പ
ഉത്തര കന്നഡ– അനന്ത്കുമാർ ഹെഗ്ഡെ
ഉഡുപ്പി ചിക്മംഗളൂർ– ശോഭ കരന്ദലാജെ
സുന്ദര്‍ഗഡ്– ജുവൽ ഓറം
ജയ്പുർ റൂറൽ– രാജ്യവർധൻ സിങ് റാത്തോഡ്
ജോധ്പുര്‍– ഗജേന്ദ്ര സിങ് ഷെഖാവത്ത്
സിക്കിം– ലാതൻ സെറിങ് ഷെര്‍പ്പ
ശിവഗംഗ– എച്ച്.രാജ
തൂത്തുക്കുടി– ഡോ. തമിഴിസൈ സൗന്ദർരാജൻ
കന്യാകുമാരി– ഡോ. പൊൻ രാധാകൃഷ്ണൻ
വിശാഖപട്ടണം– ഡി.പുരന്ദരേശ്വരി
ഗൗതംബുദ്ധ് നഗർ– മഹേഷ് ശർമ
അസൻസോൾ– ബാബുൽ സുപ്രിയോ
കൊൽക്കത്ത നോര്‍ത്ത്– രാഹുൽ സിൻഹ
ജമ്മു– ജുഗൽ കിഷോർ
ഉദ്ദംപുർ– ഡോ. ജിതേന്ദ്ര സിങ്
അനന്ത്നാഗ്– സോഫി യൂസഫ്
ശ്രീനഗർ– ഖാലിദ് ജഹാംഗീർ
ധൂലെ–സുഭാഷ് ഭാംമ്രെ
മുംബൈ നോർത്ത് സെൻട്രൽ– പൂനം മഹാജൻ
English Summary: BJP announces candidates for Lok Sabha Elections 2019