ADVERTISEMENT

കരിങ്ങോഴക്കൽ മാണി മാണി( കെ.എം മാണി),  കേരള കോൺഗ്രസ് (എം) ചെയർമാൻ, മുൻ ധനമന്ത്രി (86) (1933– 2019)

∙ 1933 ജനുവരി 30. മീനച്ചിൽ താലൂക്കിലെ മരങ്ങാട്ടുപിള്ളിയിൽ കരിങ്ങോഴയ്‌ക്കൽ തൊമ്മൻ മാണിയുടെയും ഏലിയാമ്മയുടെയും മകനായി ജനനം

∙ മരങ്ങാട്ടുപള്ളി സെന്റ് തോമസ്, കടപ്ലാമറ്റം സെന്റ് ആന്റണീസ്, കുറവിലങ്ങാട് സെന്റ് മേരീസ്, പാലാ സെന്റ് തോമസ് എന്നിവിടങ്ങളിൽ പ്രാഥമിക വിദ്യാഭ്യാസം.

∙ സ്‌കൂൾ വിദ്യാർഥിയായിരിക്കേ തിരുവതാം കൂറിൽ പൊട്ടിപ്പുറപ്പെട്ട ഉത്തരവാദഭരണ പ്രക്ഷോഭത്തിൽ പങ്കാളി.
∙ തിരുച്ചിറപ്പിള്ളി സെന്റ് ജോസഫ്‌സ്, തേവര സേക്രഡ് ഹാർട്ട്‌സ് എന്നിവിടങ്ങളിൽ നിന്ന് കോളേജ് വിദ്യാഭ്യാസം.

∙ 1955 ൽ മദ്രാസ് ലോ കോളജിൽനിന്ന് നിയമ ബിരുദം.

∙ 1957 നംവബർ 28 നു കേരളത്തിലെ ആദ്യത്തെ പ്രതിപക്ഷനേതാവ് പി.ടി ചാക്കോയുടെ ബന്ധു കുട്ടിയമ്മയെ വിവാഹം കഴിച്ചു.
∙ 1959 രാഷ്ട്രീയത്തിൽ സജീവമാകുന്നു. 1959 മുതൽ കെപിസിസി അംഗം.
∙ 1963 ൽ ആഭ്യന്തര മന്ത്രിയായിരുന്ന പി.ടി ചാക്കോയുടെ കാർ അപകടത്തിൽപ്പെടുന്നു. അതിൽ ഒരു സ്ത്രീയുണ്ടായിരുന്നുവെന്ന പ്രചാരണത്തെ തുടർന്നു രാഷ്ട്രീയ വിവാദം.


∙ 1964 കോട്ടയം ഡിസിസി സെക്രട്ടറിയായി നിയമിതനാകുന്നു.
∙ 1964 പി.ടി ചാക്കോയുടെ മരണം.
∙ 1964 കെ.എം. ജോർജിന്റെ നേതൃത്വത്തിൽ 15 എംഎൽഎമാർ കോൺഗ്രസ് വിടുന്നു.ആർ. ശങ്കർ സർക്കാരിനുള്ള പിന്തുണ പിൻവലിച്ചു കേരളാ കോൺഗ്രസ് എന്ന പുതിയ രാഷ്ട്രീയ കക്ഷിയായി രൂപം കൊളളുന്നു.

∙ 1964 കെ എം ജോർജ്, ആർ ബാലകൃഷ്ണപിള്ള എന്നിവരുടെ നേതൃത്വത്തിൽ തിരുനക്കരയിലെ സമ്മേളനത്തിൽ കേരള കോൺഗ്രസ് പിറക്കുന്നു.
∙ 1964 തിരുനക്കരയിൽ മന്നത്തു പത്മനാഭൻ കേരള കോൺഗ്രസിനു തിരിതെളിച്ചു.
∙ 1965 കേരള കോൺഗ്രസ്, കെ. എം മാണി, പാലാ എന്ന പേരിലുളള നിയോജകമണ്ഡലത്തിന്റെയും ആദ്യ തിരഞ്ഞെടുപ്പ്.
∙ 1972 കേരള കോൺഗ്രസിൽ പിളർപ്പ്. സ്ഥാപക ജനറൽ സെക്രട്ടറിമാരായ മാത്തച്ചൻ കുരുവിനാൽക്കുന്നേൽ, ആർ ബാലകൃഷ‌്ണപിള്ള എന്നിവർ പുറത്തേക്ക്.
∙ 1975ഡിസംബർ 26. ആദ്യമായി മന്ത്രി സഭയിൽ. 1975 ഡിസംബർ 26 മുതൽ 1977 മാർച്ച് 25 വരെ രണ്ടാം സി. അച്യുതമേനോൻ മന്ത്രിസഭയിൽ ധനമന്ത്രി.
∙ 1976 ൽ കെ എം ജോർജുമായുളള അഭിപ്രായ വ്യത്യാസങ്ങൾ. ചെയർമാനും മന്ത്രിയും ഒരാളാകേണ്ട എന്ന വാദം.

KM Mani
തമിഴ്നാട്ടിലെ കേരളാ കോൺഗ്രസ് രൂപീകരണവുമായി ബന്ധപ്പെട്ട ചടങ്ങിൽ കെ.എം. മാണി പങ്കെടുത്തപ്പോൾ.

∙ 1976 ഡിസംബർ 11 നു കേരള കോൺഗ്രസ് സ്ഥാപക നേതാവ് കെ. എം ജോർജിന്റെ മരണം.
∙ 1977 ഡിസംബർ 21 ന് തിരഞ്ഞെടുപ്പു കേസിനെ തുടർന്ന‌് എ കെ ആന്റണി മന്ത്രിസഭയിൽ നിന്നും ആഭ്യന്തര മന്ത്രി സ്ഥാനം രാജി വയ്ക്കുന്നു. പി.ജെ ജോസഫ് പകരക്കാരൻ.
∙ 1978 കേസ് ജയിച്ചു ഒന്നാം എ.കെ.ആന്റണി മന്ത്രിസഭയിൽ മാണി തിരികെയെത്തുന്നു. പി.ജെ ജോസഫ് രാജി വയ്ക്കുന്നു. ചെയര്മ‍ാൻ സ്ഥാനം വേണമന്നു ആവശ്യം. മാണി നിരാകരിക്കുന്നു.
വി.എൽ സെബാസ്റ്റ്യൻ പി.ജെ ജോസഫിനെതിരെ ചെയർമാൻ സ്ഥാനത്തേക്കു മത്സരിക്കുന്നു. പാർട്ടിയിൽ വീണ്ടും പിളർപ്പ്.

KM Mani, Yesudas
കെ.എം. മാണി ഗായകൻ യേശുദാസിനൊപ്പം.

∙ 1978 ഒക്‌ടോബർ 29 മുതൽ 1979 വരെ പി.കെ.വാസുദേവൻ നായർ മന്ത്രിസഭയിൽ ആഭ്യന്തര മന്ത്രി
∙ 1979 ൽ കേരള കോൺഗ്രസ് എം എന്ന പാർട്ടിക്കു ജൻമം നൽകുന്നു. പി ജെ ജോസഫ‌് യുഡിഎഫിൽ തന്നെ തുടരുന്നു.
∙ ആർ ബാലകൃഷ്ണപിള്ളയുടെ നേതൃത്വത്തിൽ ഒരു വിഭാഗം സിപിഐ എം നയിക്കുന്ന മുന്നണിയിൽ.
∙ 1980 ആർ.ബാലകൃഷ്ണപിള്ള ചെയർമാനായ കേരള കോൺഗ്രസ് (ബി) രൂപീകരണം.
∙ 1980 ജനുവരി 1980 മുതൽ ഒക്‌ടോബർ 20, 1981 വരെ ഒന്നാം ഇ.കെ.നായനാർ മന്ത്രിസഭയിൽ ആഭ്യന്തര മന്ത്രി.
∙ 1980 എ. കെ ആൻണിയുടെ നേതൃത്വത്തിൽ കോൺഗ്രസിൽ പിളർപ്പ്. ഇടതു പക്ഷത്തോടോപ്പം.
∙ 1982 എ. കെ ആന്റണിയും പിന്നീട് കെ. എം മാണിയും കൂറുമാറുന്നു. ഒന്നാം ഇ.കെ.നായനാർ മന്ത്രിസഭ വീഴുന്നു.

KM Mani
ആർ. ബാലകൃഷ്ണ പിള്ള, ടി.എം. ജേക്കബ്, പി.ജെ. ജോസഫ്, കെ.എം. മാണി.

∙ 1982 ഐക്യജനാധിപത്യ മുന്നണിയിൽ.
∙ 1981 ഡിസംബർ 28 മുതൽ 1982 മാർച്ച് 17 വരെ രണ്ടാം കെ.കരുണാകരൻ മന്ത്രിസഭയിൽ ധനകാര്യം, നിയമമന്ത്രി
∙ 1982 മേയ് 24 മുതൽ 1986 മേയ് 15 വരെ ധനകാര്യം, നിയമം
∙ 1985 ജൂൺ 6 മുതൽ 1986 മേയ് 25 വരെ വൈദ്യുതി മന്ത്രി
∙ 1986 16 മേയ് മുതൽ 1987 മാർച്ച് 25 വരെ മൂന്നാം കെ.കരുണാകരൻ മന്ത്രിസഭയിൽ നിയമം, ജലസേചന മന്ത്രി.
∙ 1987 ൽ മാണിയെ വിട്ട് ജോസഫ് കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പായി. ചരൽക്കുന്ന് സമ്മേളനത്തിൽ‘ സത്യത്തിന് ഒരടിക്കുറിപ്പ് ’എന്ന ലഘുലേഖ അവതരിപ്പിക്കുന്നു.
∙ ടി.എം ജേക്കബ് മറുകണ്ടം ചാടി മാണിക്കൊപ്പം.

∙1987 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ മാണിക്കു നാലും ജോസഫിന് അഞ്ചു എംഎൽഎമാർ മാത്രം.
∙1989 ൽ ലോക്‌സഭ സീറ്റിനെ ചൊല്ലി കലഹം പി.ജെ .ജോസഫും സംഘവും ഇടതു മുന്നണിയിൽ.
∙1991 ജൂൺ 24 മുതൽ മാർച്ച് 1995 വരെ നാലാം കെ.കരുണാകരൻ മന്ത്രിസഭയിൽ റവന്യു, നിയമമന്ത്രി.
∙1993ൽ ടി.എം ജേക്കബും പി എം മാത്യുവും മാണിയുമായി പിണങ്ങി പുതിയ പാർട്ടി രൂപീകരിക്കുന്നു. പിന്നാലെ ബാലകൃഷ്ണപ്പിളളയും വേർപിരിയുന്നു. മൂന്നു കുട്ടരും യുഡിഎഫിൽ തന്നെ തുടരുന്നു.

∙ 1997 ൽ ജോസഫ് വിഭാഗത്തിൽ പൊട്ടിത്തെറി ടി വി എബ്രഹാമിന്റെ നേത്യത്വത്തിൽ സാമന്തരഗ്രൂപ്പ് പിറന്നു. ഇവർ മാണിക്കാപ്പം ചേർന്നു.
∙ 2001 മേയ് 17 മുതൽ 2004 ഓഗസ്റ്റ് 31 വരെ റവന്യു, നിയമമന്ത്രി.
∙ 2003 ൽ വീണ്ടും പിളർപ്പ്. മാണിയുമായി പിണങ്ങി പുറത്തു പോയ പി.സി. തോമസ് പുതിയ പാർട്ടിയുണ്ടാക്കി. ഐ.എഫ്.ഡി.പി എ. മുവാറ്റുപുഴയിൽ നിന്നു ജയിച്ചു ബിജെപി മന്ത്രിസഭയിൽ കേന്ദ്രമന്ത്രി.
∙ 2003 ൽ ജോസഫിൽ നിന്ന് അകന്നു പി.സി ജോർജ് പുതിയ പാർട്ടി രൂപീകരിക്കുന്നു. കേരള കോൺഗ്രസ് സെക്യൂലർ.
∙ 2004 ഓഗസ്റ്റ് 31 മുതൽ 2006 മേയ് 17 വരെ ഒന്നാം ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ റവന്യു, നിയമമന്ത്രി.
∙ 2010 ജോസഫ് തന്റെ അനുയായികളുമായി കേരള കോൺഗ്രസ് എമ്മിൽ വീണ്ടും ലയിക്കുന്നു.
∙ 2011 മേയ് 18 മുതൽ രണ്ടാം ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ ധനം, നിയമം, ഭവനനിർമാണം വകുപ്പുകൾ

∙2015 ബാർ കോഴ അഴിമതി ആരോപണവും രാജിയും. 2014-ൽ പൂട്ടിയ 418 ബാറുകൾ തുറക്കുന്നതിനായി ബാറുടമകളുടെ സംഘടന ഒരു കോടി രൂപ കൈക്കൂലി കൊടുത്തുവെന്ന് ബിജു രമേശ് ആരോപണമുന്നയിച്ചതിനെ തുടർന്ന് .ബാർ കോഴ കേസിൽ ഇദ്ദേഹത്തെ പ്രതിയാക്കി സംസ്ഥാന വിജിലൻസ് അന്വേഷണം ആരംഭിച്ചിരുന്നു.
∙ 2019 ലോക്‌സഭ സീറ്റു വിഭജനവുമായി ബന്ധപ്പെട്ടു പി.ജെ. ജോസഫുമായി തർക്കം. തോമസ് ചാഴിക്കാടനെ സ്ഥാനാർഥിയാക്കുന്നു. വിമതസ്വരം ഉയർത്തിയ ജോസഫ് യുഡിഎഫിൽ തന്നെ തുടരുന്നു.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com