ഭയക്കാനുണ്ട് തെലങ്കാനയിൽ, തിരഞ്ഞെടുപ്പിൽ 5 ഇടത്ത് സമയമാറ്റം; അറിയേണ്ടതെല്ലാം
Mail This Article
തെലങ്കാന നിയമസഭയിലേക്കു 2018 ഡിസംബറിൽ നടന്ന തിരഞ്ഞെടുപ്പു സമ്മാനിച്ച വമ്പൻ വിജയത്തിന്റെ പ്രതീക്ഷയിലാണ് ടിആർഎസ്. അന്നു 119 സീറ്റുകളിലേക്കു നടന്ന തിരഞ്ഞെടുപ്പിൽ പാർട്ടി സ്വന്തമാക്കിയത് 88 സീറ്റ്. പതിനേഴാം ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ടത്തിൽ തന്നെ ആകെയുള്ള 17 സീറ്റുകളിലേക്കും വോട്ടെടുപ്പു നടക്കുകയാണ് തെലങ്കാനയിൽ–ഏപ്രിൽ 11ന്. എഐഎംഐഐമ്മുമായി ചേർന്നു പരമാവധി സീറ്റുകളിലെ വിജയമാണ് ടിആർഎസിന്റെ ഇത്തവണത്തെ ലക്ഷ്യം. കോൺഗ്രസും ബിജെപിയുമാകട്ടെ തങ്ങളുടെ ശക്തിദുർഗങ്ങളില്ലെങ്കിലും സീറ്റ് പിടിച്ചെടുക്കാനുള്ള ശ്രമത്തിലും.
ഇത്തവണ ആകെ മത്സരിക്കുന്നത് 443 സ്ഥാനാർഥികൾ– അതിൽ 418 പുരുഷന്മാരും 25 വനിതകളും. 2.97 കോടിയിലേറെ വോട്ടർമാർ സമ്മതിദാനാവകാശം വിനിയോഗിക്കുമ്പോൾ അതിൽ 1504 പേർ ട്രാൻസ്ജെൻഡർ വിഭാഗത്തിൽപ്പെട്ടവർ. നക്സൽ ഭീഷണി ഉൾപ്പെടെയുള്ള 5 മണ്ഡലങ്ങളിൽ സുരക്ഷാ പ്രശ്നം കാരണം രാവിലെ 7 മുതൽ വൈകിട്ട് 4 വരെയും മറ്റിടങ്ങളിലെല്ലാം രാവിലെ ഏഴു മുതൽ വൈകിട്ട് അഞ്ചു വരെയുമാണ് വോട്ടെടുപ്പ്. 34,604 പോളിങ് സ്റ്റേഷനുകളാണ് ഒരുക്കിയിരിക്കുന്നത്. തെലങ്കാനയിലെ 17 മണ്ഡലങ്ങളിലെയും സ്ഥാനാർഥികള്‍, വോട്ടർമാരുടെ എണ്ണം ഉൾപ്പെടെയുള്ള സമ്പൂർണവിവരം ഇനി...
പ്രധാന സ്ഥാനാർഥികൾ: സോയം ബാബു റാവു (ബിജെപി), ഗോദം നാഗേഷ് (ടിആർഎസ്), രമേഷ് റാത്തോഡ് (കോൺഗ്രസ്)
പ്രധാന സ്ഥാനാർഥികൾ: ശ്യാംസുന്ദർ റാവു (ബിജെപി), ബുറ നർസയ്യ ഗൗഡ (ടിആർഎസ്), കെ. വെങ്കടറെഡ്ഡി (കോൺഗ്രസ്)
പ്രധാന സ്ഥാനാർഥികൾ: ബി.ജനാർദ്ദൻ റെഡ്ഡി (ബിജെപി), ജി.രഞ്ജിത്ത് റെഡ്ഡി (ടിആർഎസ്), കൊണ്ട വിശ്വേശ്വര റെഡ്ഡി (കോൺഗ്രസ്)
പ്രധാന സ്ഥാനാർഥികൾ: ഡോ.ഭഗ്‌വന്ത് റാവു(ബിജെപി), പുസ്തെ ശ്രീകാന്ത് (ടിആർഎസ്), ഫിറോസ്ഖാൻ (കോൺഗ്രസ്)
പ്രധാന സ്ഥാനാർഥികൾ: ബണ്ഡി സഞ്ജയ്(ബിജെപി), ബൊയ്യനപള്ളി വിനോദ് കുമാർ (ടിആർഎസ്), പൊന്നം പ്രഭാകർ (കോൺഗ്രസ്)
പ്രധാന സ്ഥാനാർഥികൾ: ദേവകി വാസുദേവ റാവു(ബിജെപി), നമ നാഗേശ്വര റാവു (ടിആർഎസ്)*, രേണുക ചൗധരി (കോൺഗ്രസ്)
*ടിഡിപി എംപിയായിരുന്ന നമ നാഗേശ്വര റാവു 2019 മാർച്ചിൽ ടിആർഎസിനോടൊപ്പം ചേരുകയായിരുന്നു.
**ശ്രീനിവാസ റെഡ്ഡി പിന്നീട് ടിആർഎസിലേക്കു കൂറുമാറി. ഇത്തവണ സീറ്റ് ലഭിച്ചതുമില്ല.
പ്രധാന സ്ഥാനാർഥികൾ: ജെ.ഹുസൈൻ നായിത് (ബിജെപി), മാലോത്ത് കവിത (ടിആർഎസ്), പോരിക ബൽറാം നായിക് (കോൺഗ്രസ്)
പ്രധാന സ്ഥാനാർഥികൾ: ഡി.കെ.അരുണ (ബിജെപി), എം.ശ്രീനിവാസ് റെഡ്ഡി(ടിആർഎസ്), ഡോ.വംശിചന്ദ് റെഡ്ഡി (കോൺഗ്രസ്)
പ്രധാന സ്ഥാനാർഥികൾ: രഘുനന്ദൻ റാവു(ബിജെപി), കെ.പ്രഭാകർ റെഡ്ഡി(ടിആർഎസ്), ഗലി അനില്‍കുമാർ(കോൺഗ്രസ്)
*എംപിയായിരുന്ന കെ.ചന്ദ്രശേഖര റാവു രാജിവച്ചതിനെത്തുടർന്ന് നടന്ന ഉപതിരഞ്ഞെടുപ്പിലായിരുന്നു വിജയം
പ്രധാന സ്ഥാനാർഥികൾ: ശ്രുതി ബംഗാരു(ബിജെപി), പി.രാമുലു(ടിആർഎസ്), മല്ലു രവി ചല്ല(കോൺഗ്രസ്)
പ്രധാന സ്ഥാനാർഥികൾ: ജി.ജിതേന്ദർ കുമാർ(ബിജെപി), വി.നരസിംഹ റെഡ്ഡി(ടിആർഎസ്), എൻ.ഉത്തംകുമാർ റെഡ്ഡി(കോൺഗ്രസ്)
പ്രധാന സ്ഥാനാർഥികൾ: ഡി.അരവിന്ദ് (ബിജെപി), കെ.കവിത (ടിആർഎസ്), മധു യഷ്കി ഗൂഡ(കോൺഗ്രസ്)
പ്രധാന സ്ഥാനാർഥികൾ: ജി.കിഷൻ റെഡ്ഡി (ബിജെപി), ടി.സായികിരൺ യാദവ് (ടിആർഎസ്), അഞ്ജൻ കുമാർ യാദവ് (കോൺഗ്രസ്)
പ്രധാന സ്ഥാനാർഥികൾ: ചിന്ത സാംബമൂർത്തി (ബിജെപി), പസുനൂരി ദയാകർ(ടിആർഎസ്), ദൊമ്മട്ടി സാംബയ്യ (കോൺഗ്രസ്)
* പസുനൂരി ദയാകറിന്റെ വിജയം 2015ലെ ഉപതിരഞ്ഞെടുപ്പിൽ
പ്രധാന സ്ഥാനാർഥികൾ: ബനല ലക്ഷ്മ റെഡ്ഡി (ബിജെപി), ബി.ബി.പാട്ടീൽ(ടിആർഎസ്), കെ.മദൻ മോഹൻ റാവു (കോൺഗ്രസ്)
പ്രധാന സ്ഥാനാർഥികൾ: എൻ.റാംചന്ദ്ര റാവു (ബിജെപി), മാരി രാജശേഖർ റെഡ്ഡി (ടിആർഎസ്), എ.രേവന്ദ് റെഡ്ഡി (കോൺഗ്രസ്)
* മല്ല റെഡ്ഡി 2016ൽ ടിആർഎസിൽ ചേർന്നതിനു ശേഷം മണ്ഡലം ഒഴിഞ്ഞുകിടക്കുകയാണ്. ഇത്തവണ ടിഡിപി ബിജെപിക്കൊപ്പം സഖ്യത്തിൽ.
പ്രധാന സ്ഥാനാർഥികൾ: എസ്.കുമാർ (ബിജെപി), ബി.വെങ്കടേഷ് നേതാനി (ടിആർഎസ്), എ.ചന്ദ്രശേഖർ (കോൺഗ്രസ്)
*2018 നിയമസഭ തിരഞ്ഞെടുപ്പിൽ ചെണ്ണൂർ മണ്ഡലത്തിൽ നിന്ന് ബൽക്ക സുമൻ വിജയിച്ചതിനെ തുടർന്ന് എംപി സ്ഥാനം രാജിവച്ചിരുന്നു. നിലവിൽ ഒഴിഞ്ഞു കിടക്കുകയാണ് പേഡപ്പള്ളി മണ്ഡലം.