വയനാട്ടിൽ സ്ഥാനാര്‍ഥികള്‍ക്ക് മാവോയിസ്റ്റ് ഭീഷണി; തുഷാറിന് ഗൺമാനെ നിയോഗിച്ചു
Mail This Article
കൽപറ്റ ∙ വയനാട്ടിലെ സ്ഥാനാര്‍ഥികള്‍ക്ക് മാവോയിസ്റ്റ് ഭീഷണിയെന്ന് സ്പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്. വനാതിര്‍ത്തിയിലെ പ്രചാരണത്തിനു സുരക്ഷ നല്‍കാന്‍ െപാലീസിന് നിര്‍ദേശം നൽകി. റിപ്പോർട്ടിനെത്തുടർന്ന് തുഷാർ വെള്ളാപ്പള്ളിക്കു ഗൺമാനെ നിയോഗിച്ചു. പി.പി.സുനീറിനു നിലവിൽ ഗൺമാനെ നിയോഗിച്ചിട്ടില്ല.
യുഡിഎഫിനായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി മത്സരിക്കുന്നതിനാൽ ദേശീയതലത്തിൽ ശ്രദ്ധിക്കപ്പെടുന്ന മണ്ഡലമാണ് വയനാട്. എൻഡിഎയ്ക്കായി തുഷാർ വെള്ളാപ്പള്ളിയും എൽഡിഎഫിനായി പി.പി.സുനീറുമാണു മൽസരിക്കുന്നത്. ദേശീയ ശ്രദ്ധയാകർഷിക്കാൻ മാവോയിസ്റ്റുകൾ ശ്രമിക്കുമെന്നു സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിൽ പറയുന്നു. ഏതാനും ദിവസങ്ങൾക്കു മുമ്പു തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്ത ലഘുലേഖകൾ വയനാട്ടിൽ പ്രത്യക്ഷപ്പെട്ടിരുന്നു.
English Summary: Maoist threat at Wayanad, Lok Sabha Elections 2019