ADVERTISEMENT

കോട്ടയം ∙ നാഗമ്പടത്തെ പഴയ റെയിൽവേ മേൽപ്പാലം പൊളിക്കാനുള്ള രണ്ടു ശ്രമങ്ങളും പരാജയപ്പെട്ടു. നിയന്ത്രിത സ്ഫോടനത്തിലൂടെ തകർക്കാനായിരുന്നു ലക്ഷ്യമിട്ടിരുന്നത്. രാവിലെ 11 മണിക്കു പൊളിക്കാനാണ് ഉദ്ദേശിച്ചതെങ്കിലും സാങ്കേതിക തകരാറിനെ തുടർന്നു ആദ്യനീക്കം പരാജയപ്പെട്ടു. പിന്നീട് 2.45നു പൊളിക്കുമെന്ന് അറിയിച്ചു. അഞ്ചു മണിയോടെ രണ്ടാംശ്രമം നടത്തിയെങ്കിലും അതും വിജയിച്ചില്ല. പാലത്തിലൂടെയുള്ള ഗതാഗതം പുനഃരാരംഭിച്ചു. ട്രെയിൻ ഗതാഗതം പുനഃസ്ഥാപിച്ചതായി റെയിൽവേ അറിയിച്ചു.

നാഗമ്പടം മേൽപ്പാലം സ്ഫോടനത്തിലൂടെ പൊളിക്കാനുള്ള ശ്രമം റെയിൽവേ തൽക്കാലം ഉപേക്ഷിച്ചു. ഇനി പൊളിച്ചു മാറ്റുന്നത് അടക്കമുള്ള വഴികൾ ആലോചിക്കുകയാണ്. പാലത്തിന്റെ ബലം മൂലമാണു സ്ഫോടനം നടത്തിയിട്ടും പൊട്ടാതിരുന്നത്. ആദ്യ സ്ഫോടനത്തിൽ ഒരു ഭാഗം ചെറുതായി പൊട്ടി. പക്ഷേ തുടർ സ്ഫോടനം പരാജയപ്പെട്ടു. അത്ര ശക്തിയുള്ള കോൺക്രീറ്റ് ബീമാണിതെന്നു റെയിൽവേ ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി.

സ്ഫോടനത്തിന്റെ പൊടി പുറത്തു വരാതിരിക്കാനായി പാലം മുഴുവൻ പ്ലാസ്റ്റിക് വല കൊണ്ടു മൂടിയിരിക്കുകയാണ്. തിരക്കുള്ള എംസി റോഡിലാണു പാലം. സ്ഫോടനം കാണാൻ ജനങ്ങൾക്കു നെഹ്റു സ്റ്റേഡിയത്തിൽ സൗകര്യമൊരുക്കിയിരുന്നു. വലിയ ജനക്കൂട്ടമാണു പാലം തകർക്കുന്നതു നേരിൽ‌ കാണാനെത്തിയത്. റെയിൽവേ ഉന്നത ഉദ്യോഗസ്ഥർ, ജില്ലാ ഭരണകൂടം, പൊലീസ്, അഗ്നിശമനസേന, നഗരസഭ എന്നിവരുടെ മേൽനോട്ടത്തിലായിരുന്നു പൊളിക്കൽശ്രമം.

nagampadam4
നാഗമ്പടം പഴയ പാലം സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് തകർക്കുന്നതു കാണാനെത്തിയവർ. ചിത്രം: റിജോ ജോസഫ്
nagampadam1
നാഗമ്പടം പഴയ പാലം സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് തകർക്കുന്നതു കാണാനെത്തിയവർ. ചിത്രം: റിജോ ജോസഫ്

അംബരചുംബികളായ കെട്ടിടങ്ങൾ നിമിഷനേരം കൊണ്ടു പൊളിക്കുന്ന നിയന്ത്രിത സ്ഫോടന സാങ്കേതിക വിദ്യയാണ് ഇവിടെയും പ്രയോഗിച്ചത്. പാശ്ചാത്യ നഗരങ്ങളിൽ സുപരിചിതമായ ഈ നിയന്ത്രിത സ്ഫോടനം കേരളത്തിൽ ആദ്യമായാണു പരീക്ഷിക്കുന്നതെന്ന് അധികൃതർ പറഞ്ഞു. തിരുപ്പൂർ കേന്ദ്രമായ മാഗ് ലിങ്ക് ഇൻഫ്രാ പ്രൊജക്ട്സ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാണു കരാർ‍ ഏറ്റെടുത്തത്. വൻ കെട്ടിട സമുച്ചയങ്ങൾ പൊളിക്കാൻ ഉപയോഗിക്കുന്ന സുരക്ഷിതമായ ‘ഇംപ്ലോസീവ്’ മാർഗമാണ് തിരഞ്ഞെടുത്തത്.

Nagampadam Over Bridge
നാഗമ്പടം പഴയ പാലം തകർക്കുന്ന ആദ്യ ശ്രമം പരാജയപ്പെട്ടതിനെ തുടർന്ന് പാലത്തിലെ നിയന്ത്രിത സ്ഫോടന വസ്തുക്കൾ പരിശോധിക്കുന്ന ഉദ്യോഗസ്ഥൻ. ചിത്രം: ഹരിലാൽ

കോൺക്രീറ്റ് തൂണുകൾക്കും ബീമുകൾക്കും ബലക്ഷയമുണ്ടാക്കുകയായിരുന്നു ആദ്യപടി. എളുപ്പത്തിൽ പൊളിയാനാണിത്. കഴിഞ്ഞ ഫെബ്രുവരി അവസാനത്തോടെ ഇത് ചെയ്തു. പാലത്തിന്റെ ബീം, കോൺക്രീറ്റ് അടിത്തറ എന്നിവിടങ്ങളിൽ നൈട്രോഗ്ലിസറിൻ, ഡൈനമിറ്റ് തുടങ്ങിയ സ്ഫോടകവസ്തുക്കൾ ഘടിപ്പിക്കും. ഈ ജോലിക്ക് ചാർജ് എന്നാണ് പറയുന്നത്.

പാലത്തിന്റെ വിവിധ സ്ഥലങ്ങളിൽ സുഷിരങ്ങൾ ഇട്ട് സ്ഫോടകവസ്തുക്കൾ നിറയ്ക്കുകയാണ് അടുത്തഘട്ടം. കോൺക്രീറ്റ് അവശിഷ്ടങ്ങൾ അൽപം പോലും പുറത്തേക്ക് തെറിച്ചുവീഴാത്തവിധം പാലം പൂർണമായും സുരക്ഷിതമായി പൊതിഞ്ഞു. റിമോട്ട് സംവിധാനത്തിലൂടെയാണ് സ്ഫോടനം നടത്തിയത്.

Nagampadam Over Bridge
നാഗമ്പടം പഴയ പാലം തകർക്കുന്ന ആദ്യ ശ്രമം പരാജയപ്പെട്ടതിനെ തുടർന്ന് പാലത്തിലെ നിയന്ത്രിത സ്ഫോടന വസ്തുക്കൾ പരിശോധിക്കുന്ന ഉദ്യോഗസ്ഥർ. ചിത്രം: ഹരിലാൽ

English Summary: Nagampadam old railway bridge can't demolished

Nagampadam Over Bridge
നാഗമ്പടം പഴയ പാലം സ്ഫോടന വസ്തുക്കൾ ഉപയോഗിച്ച് തകർക്കുന്നതു കാണുവാനെത്തിയവർ. ചിത്രം: ഹരിലാൽ
Nagampadam Over Bridge
നാഗമ്പടം പഴയ പാലം നിയന്ത്രിത സ്ഫോടനത്തിലൂടെ തകർക്കുന്ന കാഴ്ച്ച കാണുവാൻ നെഹുറു സ്റ്റേഡിയത്തിൽ തടിച്ചുകൂടിയ ആളുകൾ. ചിത്രം: ഗിബി സാം
Nagampadam Over Bridge
നിയന്ത്രിത സ്പോടനത്തിലൂടെ തകർക്കുന്ന കാഴ്ച്ച കാണുവാൻ നെഹുറു സ്റ്റേഡിയത്തിൽ തടിച്ചുകൂടിയ ആളുകളിലൊരാൾ പൊലീസ് നിയന്ത്രിത പ്രദേശത്തേക്ക് കടക്കുവാൻ ശ്രമിക്കുമ്പോൾ പിടിച്ചുമാറ്റുന്ന പൊലീസുകാർ. ചിത്രം: ഗിബി സാം
nagampadam2
നാഗമ്പടം പഴയ പാലം സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് തകർക്കുന്നതു കാണാനെത്തിയവർ. ചിത്രം: റിജോ ജോസഫ്
nagampadam3
നാഗമ്പടം പഴയ പാലം സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് തകർക്കുന്നതു കാണാനെത്തിയവർ. ചിത്രം: റിജോ ജോസഫ്
Nagampadam Over Bridge
നാഗമ്പടം പഴയ പാലം സ്ഫോടന വസ്തുക്കൾ ഉപയോഗിച്ച് തകർക്കുന്നതു കാണുവാനെത്തിയവർ. ചിത്രം: ഹരിലാൽ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com