ADVERTISEMENT

കൊച്ചി∙ തിരുവനന്തപുരത്ത്  ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണം ഉണ്ടായിട്ടുണ്ടാകാമെന്ന്  ഒ.രാജഗോപാൽ എംഎൽഎ. എങ്കിലും വിജയിക്കാനാകുമെന്നാണ് പ്രതീക്ഷ. ക്രോസ് വോട്ടിംഗ് ഉണ്ടായതായി തനിക്ക് അറിവില്ലെന്നും കൊച്ചിയിൽ ബിജെപി സംസ്ഥാന കോർ കമ്മിറ്റി യോഗത്തിനെത്തിയ രാജഗോപാൽ പ്രതികരിച്ചു. 

ലോക്‌സഭാ തെരഞ്ഞെടുപ്പിനു ശേഷം ആദ്യമായി നടക്കുന്ന ബിജെപി സംസ്ഥാന നേതൃയോഗത്തിൽ തെരഞ്ഞെടുപ്പ് വിലയിരുത്തൽ തന്നെയാകും മുഖ്യ ചർച്ചാ വിഷയം. പ്രചാരണ രംഗത്തുൾപ്പെടെയുണ്ടായ പ്രവർത്തനങ്ങളുടെ അവലോകനമാണ് യോഗത്തിന്റെ അജണ്ട. ലോക്സഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്തും പത്തനംതിട്ടയിലും താമര വിരിയുമെന്നാണ് ബിജെപിയുടെ ആര്‍എസ്എസ്സിന്‍റെയും ബിജെപിയുടെയും പ്രാഥമിക വിലയിരുത്തൽ. 

ന്യൂനപക്ഷ വോട്ടുകളും ഇടതുവോട്ടുകളും യുഡിഎഫിന് അനുകൂലമായി ഏകീകരിക്കപ്പെട്ടില്ലെങ്കില്‍ പത്തനംതിട്ടയിലും തിരുവനന്തപുരത്തും വിജയം സുനിശ്ചിതം. തൃശൂരില്‍ അട്ടിമറി സാധ്യതകളുണ്ടെങ്കിലും 3 ലക്ഷം വോട്ടുനേടി രണ്ടാംസ്ഥാനത്തെത്തുമെന്നാണു നിലവിലെ കണക്ക്. 

English Summary: Thiruvananthapuram, Will BJP Get Its Debut Win in Kerala?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com