മഴയ്ക്കായി ക്ഷേത്രങ്ങളിൽ പ്രാർഥന: നിർദേശവുമായി തമിഴ്നാട് സർക്കാർ
Mail This Article
×
ചെന്നൈ ∙ മഴ ലഭിക്കാനായി ക്ഷേത്രങ്ങളിൽ പ്രത്യേക പ്രാർഥനകളും യജ്ഞങ്ങളും സംഘടിപ്പിക്കാൻ സംസ്ഥാന സർക്കാരിന്റെ നിർദേശം. മഴക്കുറവു കാരണം തലസ്ഥാനമായ ചെന്നൈ ഉൾപ്പെടെ രൂക്ഷമായ വരൾച്ചയിലേക്കു നീങ്ങുന്നതിനിടെയാണു സർക്കാരിന്റെ ഹിന്ദു റിലീജിയസ് ആൻഡ് ചാരിറ്റബിൾ എൻഡോവ്‌മെന്റ്സ് ഡിപ്പാർട്ട്മെന്റ് ക്ഷേത്രങ്ങൾക്കു നിർദേശം നൽകിയത്.
നാദസ്വരം, വയലിൻ, വീണ, ഫ്ലൂട്ട് ഉൾപ്പെടെയുള്ള സംഗീത ഉപകരണങ്ങളുടെ അകമ്പടിയോടെ അമൃതവർഷിണി, മേഘവർഷിണി, കേദാരം, ആനന്ദഭൈരവി തുടങ്ങിയ രാഗങ്ങൾ ആലപിക്കണമെന്നും നിർദേശമുണ്ട്. ക്ഷേത്രങ്ങളിൽ നടത്തിയ പൂജകളുടെ വിവരങ്ങൾ അറിയിക്കാനും വകുപ്പ് ക്ഷേത്ര ഭാരവാഹികൾക്കു നൽകിയ അറിയിപ്പിൽ പറയുന്നു.
English Summary: Tamil Nadu govt asks temples to perform special poojas for rain
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.