എസ്എസ്എൽസി പരീക്ഷാഫലം തിങ്കളാഴ്ച; ഫലം അറിയാൻ വിവിധ സംവിധാനങ്ങൾ
Mail This Article
തിരുവനന്തപുരം∙ എസ്എസ്എൽസി പരീക്ഷാഫലം തിങ്കളാഴ്ച രണ്ടിനു പ്രസിദ്ധീകരിക്കും. ഒപ്പം ടിഎച്ച്എസ്എൽസി, ടിഎച്ച്എസ്എൽസി (ഹിയറിങ് ഇപേർഡ്), എസ്എസ്എൽസി (ഹിയറിങ് ഇംപേർഡ്), എഎച്ച്എസ്എൽസി ഫല പ്രഖ്യാപനവും ഉണ്ടാകും. തിങ്കളാഴ്ച രണ്ടുമണി മുതൽ www.results.kite.kerala.gov.in എന്ന വെബ്സൈറ്റിലൂടെ ഫലമറിയാൻ കൈറ്റ് സംവിധാനം ഒരുക്കി.
പുറമെ 'സഫലം 2019' എന്ന മൊബൈൽ ആപ് വഴിയും ഫലമറിയാം. വ്യക്തിഗത റിസൽറ്റിനു പുറമെ സ്കൂൾ, വിദ്യാഭ്യാസ ജില്ല, റവന്യൂജില്ലാ തലങ്ങളിലുള്ള റിസൽറ്റ് അവലോകനം, വിഷയാധിഷ്ഠിത അവലോകനങ്ങൾ, വിവിധ റിപ്പോർട്ടുകൾ, ഗ്രാഫിക്‌സുകൾ തുടങ്ങിയവ ഉൾക്കൊള്ളുന്ന പൂർണ വിശകലനം പോർട്ടലിലും മൊബൈൽ ആപ്പിലും 'റിസൽറ്റ് അനാലിസിസ്' എന്ന ലിങ്ക് വഴി ലോഗിൻ ചെയ്യാതെ തന്നെ 3 മണി മുതൽ ലഭ്യമാകും.
ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നു "Saphalam 2019" എന്നു നൽകി ആപ് ഡൗൺലോഡ് ചെയ്യാം. നേരത്തെ തന്നെ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്തു വയ്ക്കുന്നത് എളുപ്പത്തിൽ ഫലം ലഭിക്കാൻ സഹായിക്കും. ഇതിനായി പ്രത്യേക ക്ലൗഡ് അധിഷ്ഠിത സംവിധാനം ഒരുക്കിയിട്ടുണ്ട്. ഹയർ സെക്കൻഡറി, വിഎച്ച്എസ്ഇ ഫലങ്ങൾ പ്രഖ്യാപിക്കുമ്പോൾ ഇതേ പോർട്ടലിലും ആപ്പിലും ലഭിക്കും.
റിസൽറ്റ് ലഭിക്കുന്ന വെബ്സൈറ്റുകൾ:
http://keralapareekshabhavan.in
https://sslcexam.kerala.gov.in
www.results.kite.kerala.gov.in