ADVERTISEMENT

ന്യൂഡൽഹി∙ യുദ്ധമുഖത്ത് ഉപയോഗിക്കുന്ന ടാങ്കുകൾ നവീകരിക്കാൻ ഇന്ത്യൻ സൈന്യം തീരുമാനിച്ചു. ഇതിന്റെ ഭാഗമായി നവീകരിച്ച ടി – 90 ഭീഷ്മ ടാങ്കുകൾ പുതുതായി നിര്‍മിക്കും. 464 ടാങ്കുകളാണ് 2022–2026ൽ കാലയളവിൽ ഇന്ത്യൻ സൈന്യത്തിൽ ചേർക്കപ്പെടുന്നത്. ആകെ 13,488 കോടി രൂപയാണ് ചെലവ്. രാജ്യത്തിന്റെ പടിഞ്ഞാറൻ അതിർത്തിയെ സുരക്ഷിതമാക്കാനുള്ള സൈന്യത്തിന്റെ നീക്കങ്ങളുടെ ഭാഗമായാണ് നവീകരിച്ച ടാങ്കുകൾ സേന വാങ്ങുന്നത്. അതേസമയം, സമാനമായ 360 ടാങ്കുകൾ വാങ്ങാൻ പാക്കിസ്ഥാനും റഷ്യയുമായി ചർച്ച നടത്തുകയാണ്.

464 ടി – 90 ഭീഷ്മ ടാങ്കുകൾ നിര്‍മിക്കാന്‍ ഓർഡനൻസ് ഫാക്ടറി ബോർഡിനു കീഴിലുള്ള ആവടി ഹെവി വെഹിക്കിള്‍ ഫാക്ടറി (എച്ച്‌വിഎഫ്) യോട് ഉടന്‍ ആവശ്യപ്പെടും. റഷ്യയിൽനിന്ന് ലൈസൻസ് വാങ്ങുന്നതിന് ഒരു മാസം മുൻപ് സുരക്ഷാ കാര്യങ്ങൾക്കുള്ള കേന്ദ്ര മന്ത്രിസഭാ സമിതി അനുമതി നൽകിയിരുന്നു.

നിലവിൽ സൈന്യത്തിന്റെ കൈവശം 1070 ടി–90 ടാങ്കുകളും 124 അർജുന്‍, 2400 പഴയ ടി–72 ടാങ്കുകളും ഉണ്ട്. 2001 മുതൽ 8525 കോടിക്ക് 657 ടി–90 ടാങ്കുകൾ വാങ്ങിയിരുന്നു. മറ്റൊരു 1000 എണ്ണം ലൈസൻസ് വാങ്ങി എച്ച്‌വിഎഫിൽ റഷ്യൻ നിർമാണ സാമഗ്രികൾ ഉപയോഗിച്ചു നിർമിച്ചുകൊണ്ടിരിക്കുകയുമാണ്.

ബാക്കിയുള്ള 464 ടാങ്കുകളുെട കാര്യത്തില്‍ കുറച്ച് താമസം വന്നുവെന്നും അവയ്ക്ക് രാത്രിയിൽ യുദ്ധമുഖത്ത് പോരാട്ടം മുന്നോട്ടുകൊണ്ടുപോകാനുള്ള സജ്ജീകരണങ്ങളുണ്ടെന്നും സേനയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. ഇവയെല്ലാം കൃത്യമായി പൂർത്തിയായാൽ 30–41 മാസങ്ങൾക്കുള്ളിൽ 64 ടാങ്കുകൾ സൈന്യത്തിന്റെ ഭാഗമാകും.

English Summary: Army to induct 464 Russian-origin tanks to add muscle on Pak front, T-90 Bhishma Battle Tank

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com