ADVERTISEMENT

ന്യൂഡൽഹി ∙ ചുമതലയേറ്റ ദിവസം തന്നെ സഹമന്ത്രിയെ താക്കീത് ചെയ്ത് ആഭ്യന്തരമന്ത്രി അമിത് ഷാ. ഭീകരരുടെ സുരക്ഷിത താവളമാണ് ഹൈദരാബാദ് എന്ന പരാമർശത്തിനാണ് ആഭ്യന്തര സഹമന്ത്രി കിഷൻ റെഡ്ഡിക്കെതിരെ ഷായുടെ നടപടി. ഹൈദരാബാദിൽ വലിയ തോതിൽ ഭീകരവാദ പ്രവർത്തനങ്ങൾ നടക്കുന്നെന്നാണ് ശനിയാഴ്ച രാവിലെ ജി. കിഷൻ റെഡ്ഡി പറഞ്ഞത്. പിന്നാലെ പരാമർശം വിവാദമായി.

ഇന്ത്യയിലെ ചില സ്ഥലങ്ങളിൽ ഭീകരപ്രവർത്തനങ്ങൾ ഉയർന്നു വരികയാണ്. ഭോപ്പാലിലോ ബംഗളൂരുവിലോ ഒരു ഭീകരാക്രമണം അരങ്ങേറിയാൽ അതിന്റെ അന്വേഷണം ചെന്നെത്തുക ഹൈദരാബാദിലാണ്. സംസ്ഥാന പൊലീസും കേന്ദ്ര അന്വേഷണ ഏജൻസിയും രണ്ടും മൂന്നും മാസങ്ങൾ കൂടുമ്പോൾ ഇവിടെനിന്നു നിരവധി ഭീകരരെയാണ് അറസ്റ്റു ചെയ്യുന്നത്– കിഷൻ റെഡ്ഡി വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു.

ഹൈദരാബാദ് ലോക്സഭാ എംപി അസദുദ്ദീൻ ഉവൈസി വിഷയം ഏറ്റെടുത്തതോടെയാണ് കിഷന്റെ പരാമർശം വിവാദമായത്. കഴിഞ്ഞ അഞ്ചു വർഷത്തിനിടയിൽ ഏത് അന്വേഷണ ഏജൻസിയാണ് ഹൈദരാബാദ് ഭീകരവാദത്തിനു സുരക്ഷിത ഇടമാണെന്നു പറഞ്ഞിട്ടുള്ളതെന്ന് ഉവൈസി ചോദിച്ചു. ഇത്തരത്തിലുള്ള പരാമർശം തീർത്തും നിരാശാജനകമാണെന്നും അദ്ദേഹം പ്രതികരിച്ചു. 

കേന്ദ്ര ആഭ്യന്തര മന്ത്രിയായി അമിത് ഷാ ചുമതലയേറ്റ അതേദിവസമാണ് സഹമന്ത്രിയുടെ വിവാദപരാമർശം. സെക്കന്ദരാബാദിൽ നിന്നുള്ള ബിജെപി എംപിയാണ് കിഷൻ റെഡ്ഡി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com