ADVERTISEMENT

മംഗളൂരു∙ നഗരത്തിനു സമീപം പടീൽ-കുലശേഖര റെയിൽവേ സ്റ്റേഷനുകൾക്ക് ഇടയിൽ പാളത്തിൽ മണ്ണിടിഞ്ഞ് ട്രെയിൻ ഗതാഗതം തടസപ്പെട്ടു. ഇന്നു പുലർച്ചെയാണു സംഭവം. മംഗലാപുരം – മംഗളൂരു ജംക്‌ഷൻ റെയിൽവേ സ്റ്റേഷനിൽനിന്ന് മൂന്നരകിലോ മീറ്റർ വടക്കാണ് സംഭവം. മുകളിൽനിന്ന് മണ്ണുനീക്കുന്നത് അനുസരിച്ച് ചെളിയിറങ്ങുന്നതിനാൽ ഗതാഗത തടസ്സം രണ്ടാഴ്ചയോളം നീണ്ടേക്കുമെന്ന് റെയിൽവേ അധികൃതർ സൂചന നൽകി.

മംഗളൂരുവിൽനിന്നു ഗോവ മഡ്ഗാവിലേക്കു പുറപ്പെട്ട 56640 നമ്പർ പാസഞ്ചർ, 22636 നമ്പർ ഇന്റർസിറ്റി എക്‌സ്പ്രസ് എന്നിവ മംഗളൂരു ജംക്‌ഷനിൽ എത്തിയശേഷം യാത്ര റദ്ദാക്കി. ലോകമാന്യതിലക്-തിരുവനന്തപുരം നേത്രാവതി എക്‌സ്പ്രസ് ജോക്കട്ടെയിലും ലോകമാന്യതിലക്-മംഗളൂരു മൽസ്യഗന്ധ എക്‌സ്പ്രസ് സൂറത്കലിലും പിടിച്ചിട്ടിരിക്കുകയാണ്. അടിയന്തര പ്രവൃത്തി നടത്തി വഴിയിൽ കുടുങ്ങി കിടക്കുന്ന ട്രെയിനുകൾ ലക്ഷ്യസ്ഥാനത്ത് എത്തിക്കാനുള്ള ശ്രമം നടക്കുകയാണ്. തുടർന്ന് പാത അടച്ചിട്ട് മണ്ണു നീക്കലും അറ്റകുറ്റപ്പണിയും പൂർത്തിയാക്കാനാണു നീക്കമെന്നാണ് അറിയുന്നത്.

അതേസമയം, നിലവില്‍ മണ്ണിടിഞ്ഞു വീണ കുന്നിൽ വീണ്ടുമൊരു വിള്ളൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. അതിനാൽ കൂടുതൽ മണ്ണിടിച്ചിൽ ഉണ്ടാകാനുള്ള സാധ്യതയും കൽപിക്കപ്പെടുന്നു. എല്ലാ സാഹചര്യങ്ങളും പരിശോധിക്കുമെന്ന് അധികൃതർ വ്യക്തമാക്കിയതായാണു വിവരം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com