ADVERTISEMENT

കണ്ണൂർ∙ പയ്യന്നൂരിൽ ഇടിച്ചിട്ട ബൈക്ക് യാത്രികനെ റോഡിൽ ഉപേക്ഷിച്ച് സ്വകാര്യ ബസ് ഡ്രൈവറുടെ ക്രൂരത. ബൈക്ക് യാത്രികനായ മധ്യവയസ്ക്കനെ ഇടിച്ചിട്ടിട്ടും ബസ് നിർത്താതെ പോയി. പയ്യന്നൂർ സ്വദേശി രവീന്ദ്രൻ തലനാരിഴയ്ക്കാണ് ടയറിനടിയിൽ പെടാതെ രക്ഷപ്പെട്ടത്. ആന്തരിക രക്തസ്രാവത്തെ തുടർന്ന് ഇയാളെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി.  

പയ്യന്നൂർ മെയിൻ റോഡിൽ ഇന്നലെ ഉച്ചയോടെയായിരുന്നു അപകടം. റോഡിന്റെ ഇടതുഭാഗം ചേർന്നു പോകുകയായിരുന്ന ബൈക്കിനെ മറികടക്കാനുള്ള വ്യഗ്രതയിൽ പുറകിൽ വന്ന ബസ് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ബസിന്റെ ടയറിനടിയിൽ പെടാതെ അത്ഭുതകരമായാണ് രവീന്ദ്രൻ രക്ഷപ്പെട്ടത്. പക്ഷേ വീഴ്ചയുടെ ആഘാതത്തിൽ നട്ടെല്ലിന് ക്ഷതമേറ്റു. തലച്ചോറിൽ രക്തസ്രാവവും ഉണ്ടായി. ആദ്യ ശസ്ത്രക്രിയക്ക് വിധേയനാക്കിയ രവീന്ദ്രന്റെ നില ഗുരുതരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച ശേഷം പൊലീസ് സ്വമേധയാ കേസെടുത്തു.

bus

‘സാജ് ലൈൻസ്’ എന്ന ബസാണ് ഇടിച്ചിട്ട് നിർത്താതെ പോയത്. ബസുകളുടെ മത്സരയോട്ടത്തിനെതിരെ പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തി.

English Summary: Miraculous escape for bike rider who was hit by private Bus at Payyannur 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com