ജോളിക്കു ജാമ്യമില്ല; ആളൂരിനു വക്കാലത്ത് നൽകിയോ എന്നതിൽ വ്യക്തതയില്ല
Mail This Article
×
കോഴിക്കോട് ∙ കൂടത്തായി കൊലപാതക പരമ്പരയിൽ ജോളിയുടെ ജാമ്യാപേക്ഷ തള്ളി. മറ്റ് രണ്ട് പ്രതികളെയും അടുത്തമാസം രണ്ടുവരെ റിമാന്‍ഡ് ചെയ്തു. ഒന്നാം പ്രതി ജോളിയുടെ വക്കാലത്തിനെച്ചൊല്ലി കോടതിയില്‍ തര്‍ക്കം ഉണ്ടായി. ബാർ അസോസിയേഷനിലെ അഭിഭാഷകരും ജോളിയും അഭിഭാഷകരും തമ്മിലാണ് വക്കാലത്തിനെ ചൊല്ലി തർക്കം ഉണ്ടായത്.
ജോളി ആളൂരിന് വക്കാലത്ത് നല്‍കിയോ എന്ന് വ്യക്തതയില്ലെന്ന് ബാര്‍ അസോസിയേഷന്‍. സൗജന്യ നിയമസഹായം നല്‍കേണ്ടത് കോടതിയെന്നും വാദമുയർന്നു. എന്നാൽ ജോളി പറഞ്ഞാല്‍ പരിശോധിക്കാമെന്ന് കോടതി മറുപടി നൽകി. ജോളി വിദ്യാഭ്യാസമുള്ള സ്ത്രീയാണെന്നും അവർക്ക് വക്കാലത്തിന്റെ കാര്യത്തിൽ തീരുമാനമെടുക്കാമെന്നും കോടതി വ്യക്തമാക്കി.
English Summary: No Bail For Koodathai Serial Murder Case Accused Joly
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.