ഓടുന്നതിനിടെ ട്രെയിനിന്റെ കോച്ചുകൾ വേർപെട്ടു; അറിഞ്ഞത് അടുത്ത സ്റ്റേഷൻ എത്തിയപ്പോൾ
Mail This Article
×
തിരുവനന്തപുരം ∙ ഓടുന്നതിനിടയിൽ ട്രെയിനിന്റെ പകുതിയിലേറെ കോച്ചുകൾ വേർപെട്ടു. തിരുവനന്തപുരം – ലോക്മാന്യ തിലക് നേത്രാവതി എക്സ്പ്രസിലെ കോച്ചുകളാണ് യാത്രയ്ക്കിടെ പാളത്തിൽവച്ചു വേർപെട്ടത്. രാവിലെ 9.40നാണു സംഭവം.
എൻജിനും മൂന്നു കോച്ചുകളുമായി ട്രെയിൻ മുന്നോട്ടു പോവുകയും ചെയ്തു. അടുത്ത സ്റ്റേഷനായ കൊച്ചുവേളിയിൽ എത്തിയപ്പോഴാണ് ഇക്കാര്യം ലോക്കോ പൈലറ്റിന്റെ ശ്രദ്ധയിൽപെട്ടത്. തുടർന്നു ട്രെയിൻ നിർത്തി.
പിന്നീട് ട്രെയിൻ പിന്നോട്ടു പോയി കോച്ചുകൾ വീണ്ടും ഘടിപ്പിച്ച ശേഷം ഒരു മണിക്കൂർ വൈകി ട്രെയിൻ യാത്ര തുടർന്നു. കോച്ചുകൾ ഘടിപ്പിച്ചതിലെ സാങ്കേതികപ്പിഴവാണു കാരണം. തിരുവനന്തപുരം റെയിൽവേ ഡിവിഷൻ അധികൃതർ അന്വേഷണം ആരംഭിച്ചു.
English Summary: Coaches of Netravati Express Detached During Running
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.