ADVERTISEMENT

കൊല്ലം ∙ നാഗർകോവിൽ – തിരുവനന്തപുരം പാസഞ്ചർ ട്രെയിൻ സർവീസ് കൊല്ലം വരെ നീട്ടി. തിരുവനന്തപുരത്ത് നിന്ന് രാവിലെ 8.30നു പുറപ്പെടുന്ന വിധത്തിലാണു ട്രെയിൻ സർവീസ് നടത്തുകയെന്നു എൻ.കെ.പ്രേമചന്ദ്രൻ എംപി അറിയിച്ചു.

ട്രെയിൻ സർവീസ് ദീർഘിപ്പിക്കുന്നതിനുളള  നിർദ്ദേശം നൽകിയതായി ദക്ഷിണ റയിൽവേ ചീഫ് ഓപ്പറേറ്റിങ് മാനേജർ അനന്തരാമൻ എംപിയെ രേഖാമൂലം അറിയിച്ചു. എന്നാൽ, എന്നു മുതൽ സർവീസ് ആരംഭിക്കുമെന്ന് അറിയിച്ചിട്ടില്ല. 

ചെങ്കോട്ടയിൽ സർവീസ് അവസാനിപ്പിക്കുന്ന വിവിധ ട്രെയിൻ സർവീസുകളുടെ റേക്കുകൾ വിവിധ ഡിപ്പോകളിൽ അറ്റകുറ്റപ്പണികൾ നടന്നുവരികയാണ്. അറ്റകുറ്റപ്പണികൾ തീരുന്ന മുറയ്ക്ക് ചെങ്കോട്ടയിൽ നിന്നു കൊല്ലത്തേക്കു സർവീസ് ദീർഘിപ്പിക്കുന്നതിനുളള പരിശോധനകൾ നടത്തുമെന്നും,  കൊല്ലത്ത് നിന്നു പുനലൂർ ചെങ്കോട്ട വഴി രാമേശ്വരത്തേക്ക് പുതിയ ട്രെയിൻ സർവീസ് ആരംഭിക്കുന്നതു സംബന്ധിച്ചു പ്രായോഗികത പരിശോധനയിലാണെന്നും ദക്ഷിണ റയിൽവേ ചീഫ് ഓപ്പറേറ്റിങ് മാനേജർ എംപിയെ അറിയിച്ചു.

English Summary: Nagercoil Thiruvananthapuram Passenger Train extended to Kollam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com