എസ്എഫ്ഐ നേതാവ് വി.പി.സാനു വിവാഹിതനാവുന്നു; വധു ഗാഥ എം. ദാസ്
Mail This Article
×
മലപ്പുറം ∙ എസ്എഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് വി.പി.സാനു വിവാഹിതനാവുന്നു. എറണാകുളം ൈവപ്പിൻ പള്ളിപ്പുറം സ്വദേശിയും ശ്രീപെരുമ്പുത്തൂർ രാജീവ് ഗാന്ധി നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ യൂത്ത് ഡവലപ്മെന്റിൽ ഗവേഷകയുമായ ഗാഥ എം. ദാസ് ആണ് വധു. കുറച്ചു കാലമായി പ്രണയത്തിലായിരുന്നു ഇരുവരും. ഡിസംബർ 28ന് പള്ളിപ്പുറത്തെ ഗാഥയുടെ വീട്ടിൽ വച്ചാണ് വിവാഹം. 30 ന് വളാഞ്ചേരിയിൽ വിവാഹസൽക്കാരം. എസ്എഫ്ഐ അഖിലേന്ത്യാ ജനറൽ സെക്രട്ടറി മയൂഖ് ബിശ്വാസ് ആണ് സാനുവിന്റെ വിവാഹക്കാര്യം ഫെയ്സ്ബുക്കിലൂടെ അറിയിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.