ADVERTISEMENT

കോട്ടയം∙  പ്രശസ്ത നിർമാതാവും ഫിലിം ചേംബർ മുൻ പ്രസിഡന്റും സെഞ്ച്വറി ഫിലിംസ് ഉടമയുമായ രാജു മാത്യു അന്തരിച്ചു.

സെഞ്ചുറി കൊച്ചുമോന്റെയും രാജുമാത്യുവിന്റെയും കൂട്ടായ്മ മലയാളത്തിനു സമ്മാനിച്ചതു നിരവധി ഹിറ്റ് ചിത്രങ്ങളാണ്. ബാലചന്ദ്രമേനോന്റെ ''കേള്‍ക്കാത്ത ശബ്ദം'' എന്ന ചിത്രത്തിലൂടെയാണ് സെഞ്ച്വറിയെന്ന പേര് മലയാളത്തിന്റെ വെള്ളിത്തിരയില്‍ ആദ്യമായി തെളിഞ്ഞത്. 1982ലായിരുന്നു അത്.

കാര്യം നിസ്സാരം, ആള്‍ക്കൂട്ടത്തില്‍ തനിയെ, അനുബന്ധം, സന്ധ്യയ്ക്കു വിരിഞ്ഞ പൂവ്, കാണാമറയത്ത്, നമുക്കു പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍, നാടോടിക്കാറ്റ്, ആര്യന്‍, അടിയൊഴുക്കുകള്‍, സസ്നേഹം, തന്മാത്ര തുടങ്ങിയ നല്ല ചിത്രങ്ങള്‍ സെഞ്ച്വറിയില്‍നിന്നു പുറത്തുവന്നു.

നിര്‍മിച്ചതിലുമേറെ ചിത്രങ്ങള്‍ വിതരണം ചെയ്തു. കാണാമറയത്ത് 'അനോഘാ റിഷ്താ' എന്ന പേരില്‍ ഹിന്ദിയിലും നിര്‍മിച്ചു. അതിരന്‍ ആണ്  സെഞ്ചുറി നിര്‍മിച്ച അവസാന സിനിമ. സിനിമാ രംഗത്തെ അച്ചടക്കമില്ലായ്മയില്‍ മനംമടുത്ത് നിര്‍മാണരംഗത്തുനിന്നു വിട്ടുനിന്ന സെഞ്ചുറി പിന്നീട് തന്മാത്രയിലൂടെയാണ് എത്തിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com