ADVERTISEMENT

ബെംഗളൂരു∙ മൈസൂരു സ്വദേശിയായ വിദ്യാർഥിയെ കലിഫോർണിയയിൽ വെടിവച്ചു കൊന്നു. കലിഫോർണിയ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ കംപ്യൂട്ടർ സയൻസ് വിദ്യാർഥിയായ അഭിഷേക് സുദേഷ് ബട്ടാണ് (25) കൊല്ലപ്പെട്ടത്. ഹോട്ടലിൽ പാർട് ടൈം ജോലി ചെയ്തിരുന്ന അഭിഷേക്  ജോലിക്കുശേഷം താമസ സ്ഥലത്തേക്ക് പോകുമ്പോഴാണ് വെടിയേറ്റത്. 

ഉപരിപഠനത്തിനായി രണ്ടു വർഷം മുമ്പാണ് അഭിഷേക് കലിഫോർണിയയിലെത്തിയത്. നാല് മാസം കൂടിയെ പഠനം പൂർത്തിയാക്കാനുണ്ടായിരുന്നുള്ളു. വ്യാഴാഴ്ച രാത്രി 11.30നാണ് അഭിഷേക് കൊല്ലപ്പെട്ടുവെന്ന വിവരം വീട്ടുകാരെ അറിയിച്ചത്. അഭിഷേക് ഹോട്ടലിൽ വെടിയേറ്റ് മരിച്ചു എന്നുമാത്രമായിരുന്നു ഫോൺ വിളിച്ച ആൾ നൽകിയ സന്ദേശം. മൈസൂരു കുവെമ്പുനഗർ യോഗ ഗുരു സുദേഷ് ചന്ദിന്റെ മകനാണ് അഭിഷേക്. 

സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് കൊലയാളിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. കലിഫോർണിയ യൂണിവേഴ്സിറ്റിയിലെ ഡോ. ഏണസ്റ്റോ ഗോമസിന്റെ ടീച്ചിങ് അസിസ്റ്റന്റ് ആയി അഭിഷേക് നിയമിതനായിരുന്നു. ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ട് മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് കുടുംബം.  

English summary: Mysuru student shot dead in California

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com