ADVERTISEMENT

ന്യൂഡല്‍ഹി∙ രാജ്യത്തെ ഉള്ളി വില വര്‍ധനയെ ‘ചിരിച്ചുതള്ളി’ കേന്ദ്രമന്ത്രി അശ്വിനി ചൗബേ. ഒരു വെജിറ്റേറിയനായതിനാൽ ഇതുവരെ ഉള്ളി രുചിച്ചുനോക്കിയിട്ടില്ലെന്നാണു കേന്ദ്രമന്ത്രിയുടെ വാദം. നിലവിലെ പ്രതിസന്ധിയെക്കുറിച്ചു യാതൊന്നും അറിയില്ലെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ഉള്ളി വില വർധനയിൽ പ്രസ്താവന നടത്തി വിവാദത്തിലായ കേന്ദ്രമന്ത്രി നിർമല സീതാരാമനെ അശ്വിനി ചൗബേ പിന്തുണച്ചു.

ഞാനൊരു വെജിറ്റേറിയനാണ്. ഉള്ളി ഇതുവരെ രുചിച്ചു നോക്കിയിട്ടില്ല. അതുകൊണ്ടുതന്നെ ഉള്ളിവിലയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെക്കുറിച്ച് എന്നെപ്പോലൊരാള്‍ക്ക് എങ്ങനെ അറിയാൻ സാധിക്കും?– ദേശീയ വാർത്താ ഏജൻസിയായ എഎന്‍ഐയോടു കേന്ദ്രമന്ത്രി പറഞ്ഞു. ഉള്ളി വിലയെക്കുറിച്ചു ചോദിച്ചപ്പോൾ മികച്ച മറുപടിയാണ് നിർമല സീതാരാമൻജി നൽകിയത്. ജനങ്ങളെ സഹായിക്കാൻ സര്‍ക്കാർ എന്തു ചെയ്യുന്നുവെന്നാണ് അവർ പറഞ്ഞത്– ചൗബേ അവകാശപ്പെട്ടു.

രാജ്യത്ത് പലയിടത്തും ഉള്ളിവില 150 രൂപയും കടന്നതിനെ തുടർന്നു വലിയ പ്രതിഷേധമാണു കേന്ദ്രസർ‌ക്കാരിനെതിരെ പാർ‌ലമെന്റിന് അകത്തും പുറത്തും ഉയരുന്നത്. ചൊവ്വാഴ്ച ഇന്ത്യയിൽ ഉള്ളിയുടെ ശരാശരി വില കിലോയ്ക്ക് 75 രൂപയായിരുന്നു. പോർട് ബ്ലെയറിലായിരുന്നു ഏറ്റവും കൂടിയ വില. കിലോയ്ക്ക് 140 രൂപ. ഉള്ളിക്കും തക്കാളിക്കും രാജ്യത്ത് വില വർധിക്കുന്നതു സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരെ കാര്യമായി തന്നെ ബാധിച്ചിട്ടുണ്ട്. അതിനിടെയാണു കേന്ദ്രമന്ത്രിയുടെ പ്രസ്താവന വിവാദത്തിലായത്.

English Summary: I am a vegetarian, I have never tasted an onion: Union Minister Ashwini Choubey

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com