കൂടത്തായി കൂട്ടക്കൊല: മൂന്നാമത്തെ കേസിലും ജോളിയുടെ ജാമ്യാപേക്ഷ കോടതി തള്ളി
Mail This Article
×
കോഴിക്കോട് ∙ കൂടത്തായി കൂട്ടക്കൊലയില്‍ മൂന്നാമത്തെ കേസിലും ജോളിയുടെ ജാമ്യാപേക്ഷ താമരശേരി കോടതി തള്ളി. ജോളിയുടെ ഭര്‍തൃമാതാവ് അന്നമ്മ മാത്യു വധക്കേസിലാണ് അഭിഭാഷകന്‍ ഹൈദര്‍ മുഖേന കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നത്.
ഭര്‍തൃപിതാവ് ടോം തോമസ്, രണ്ടാംഭര്‍ത്താവ് ഷാജുവിന്റെ മകള്‍ ആല്‍ഫൈന്‍, മഞ്ചാടി മാത്യു, എന്നിവരുടെ മരണവുമായി ബന്ധപ്പെട്ട കേസിലും ജോളി ജാമ്യാപേക്ഷ സമര്‍പ്പിച്ചു. അപേക്ഷ തിങ്കളാഴ്ച താമരശേരി കോടതി പരിഗണിക്കും. വ്യാജ ഒസ്യത്തുണ്ടാക്കാന്‍ ജോളിയെ സഹായിച്ചതിന് അറസ്റ്റിലായ സിപിഎം കട്ടാങ്ങല്‍ മുന്‍ ലോക്കല്‍ സെക്രട്ടറി കെ.മനോജിന്റെ റിമാന്‍ഡ് കാലാവധി പതിനാലു ദിവസം കൂടി നീട്ടി.
English Summary: Koodathai Serial Murder Case; Jolly's bail plea rejected by the Court
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.