ഡിജെ പാർട്ടി നടത്തിയ സിപിഎം നേതാവിന് സസ്പെൻഷൻ; പാര്‍ട്ടിക്കിടെ വാക്കേറ്റം, തമ്മിലടി
Mail This Article
×
ആലപ്പുഴ ∙ മകന്റെ വിവാഹം ആഡംബരമാക്കാൻ ഡിജെ പാർട്ടി നടത്തിയ സിപിഎം നേതാവിന് സസ്പെൻഷൻ. സിപിഎം കഞ്ഞിക്കുഴി ഏരിയ കമ്മിറ്റി അംഗം സി.വി.മനോഹരനെയാണ് ആറു മാസത്തേക്കു പാർട്ടിയിൽ നിന്നു സസ്പെൻഡ് ചെയ്തത്. ഇന്നലെ ചേർന്ന ഏരിയ കമ്മിറ്റി യോഗത്തിലാണു തീരുമാനമായത്. ചേർത്തല അരീപ്പറമ്പിൽ 13 ന് നടന്ന വിവാഹ സൽക്കാരത്തിലാണ് ഡിജെ പാർട്ടി ഒരുക്കിയത്.
ഇതിനിടയിൽ വാക്കേറ്റവും തമ്മിലടിയും ഉണ്ടായതായി ആരോപണമുണ്ട്. വിവാഹ സൽക്കാരത്തിലെ ധൂർത്ത് സമൂഹത്തിനു തെറ്റായ സന്ദേശം നൽകുമെന്നും സിപിഎമ്മിന്റെ പ്രഖ്യാപിത നയത്തിനെതിരായാണ് വിവാഹ സൽക്കാരം ആഡംബരപൂർവം നടത്തിയതെന്നും വിലയിരുത്തിയാണ് അച്ചടക്ക നടപടി. വിവാഹ സൽക്കാരം മകനാണ് നടത്തിയതെന്ന വിശദീകരണമാണ് മനോഹരൻ നൽകിയത്. ഇതു പാർട്ടി അംഗീകരിച്ചില്ല.
English Summary: CPM Local Leader Suspended
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.