ADVERTISEMENT

വാഷിങ്ടൻ ∙ ജീവനക്കാരുടെ രേഖകളിൽ കൃത്രിമം കാണിക്കൽ, നികുതി വെട്ടിപ്പ് തുടങ്ങിയ ആരോപണങ്ങൾ പിഴയൊടുക്കി ഒത്തുതീർപ്പാക്കാൻ തയാറായി പ്രമുഖ ഐടി കമ്പനി ഇൻഫോസിസ്. കലിഫോർണിയയിലെ കേസിലാണ് എട്ടു ലക്ഷം ഡോളർ (ഏകദേശം 5.6 കോടി രൂപ) പിഴ അടയ്ക്കാൻ ഇൻഫോസിസ് തയാറായതെന്ന് അവിടത്തെ അറ്റോർണി ജനറൽ സേവ്യർ ബെസെറ പറഞ്ഞു.

20‌06നും 2017നും ഇടയിൽ അഞ്ഞൂറോളം പേർ ഇൻഫോസിസ് സ്പോൺസർ ചെയ്ത ബി–1 വീസയിലാണു കലിഫോർണിയയിൽ ജോലിയെടുത്തിരുന്നത്. എച്ച്–1ബി വീസ ആയിരുന്നു ഇവർക്കു വേണ്ടിയിരുന്നത്. വീസാ രേഖകളിൽ കൃത്രിമം കാണിച്ചതിലൂടെ കലിഫോർണിയയിലെ തൊഴിൽ സംബന്ധമായ നിരവധി നികുതികൾ ഇൻഫോസിസിന് അടയ്ക്കേണ്ടി വന്നില്ല. വീസയിലെ വ്യത്യാസം കാരണം ജീവനക്കാർക്കു കുറഞ്ഞ വേതനമേ കൊടുത്തിരുന്നുള്ളൂ എന്നും ബെസെറ പറഞ്ഞു.

വിസിൽബ്ലോവർ ജാക് ജെയ് പാമർ 2017ൽ ഫയൽ ചെയ്ത പരാതിയിലാണു കമ്പനിക്കെതിരെ നടപടി തുടങ്ങിയത്. എന്നാൽ ആരോപണങ്ങളെല്ലാം ഇൻഫോസിസ് നിഷേധിച്ചു. തെറ്റായ യാതൊന്നും ചെയ്തിട്ടില്ലെന്നും കമ്പനി അവകാശപ്പെട്ടു. രേഖകളിൽ കൃത്രിമം നടത്തിയെന്ന ആരോപണത്തെ തുടർന്ന് 2017ൽ ന്യൂയോർക്കിൽ ഒരു മില്യൻ ഡോളർ ഇൻഫോസിസ് പിഴയൊടുക്കിയിരുന്നു. 

English Summary: Infosys To Pay $800,000 Over Worker Misclassification, Tax Fraud Charges

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com