ADVERTISEMENT

കോഴിക്കോട്∙ പരശുറാം എക്സ്പ്രസിനെതിരെ അട്ടിമറിശ്രമം നടന്നതായി സംശയം. സാമൂഹ്യ വിരുദ്ധര്‍ ട്രെയിന്‍ പാളം തെറ്റിക്കാന്‍ ശ്രമിച്ചെന്നു ലോക്കോ പൈലറ്റ് പരാതി നല്‍കി. ഇതിനെത്തുടര്‍ന്ന് റെയില്‍വെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 

പരശുറാം എക്സ്പ്രസ് ലോക്കോ പൈലറ്റിന്‍റെ പരാതിയെത്തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ വടകര, അയനിക്കാട് മേഖലയിലെ റെയില്‍പ്പാളത്തിലെ ക്ലിപ്പുകള്‍ വേര്‍പ്പെട്ട നിലയിലാണ്. ഇരുപതോളം ക്ലിപ്പുകളാണ് വേര്‍പ്പെട്ട നിലയില്‍ കണ്ടത്. കൂടാതെ പാളത്തില്‍ വലിയ കല്ലുകള്‍ നിരത്തിവച്ചിരുന്നു.

അതായത് ട്രെയിന്‍ അപകടത്തില്‍പ്പെടുത്തുക തന്നെയായിരുന്നു ലക്ഷ്യം. എന്നാല്‍ ഇതിന് പിന്നില്‍ ആരാണ് എന്നതിനെക്കുറിച്ച് സൂചനകളൊന്നും ലഭിച്ചിട്ടില്ല. ശനിയാഴ്ച്ച ട്രെയിന്‍ മംഗലാപുരത്തേയ്ക്ക് പോകുന്നതിനിടയിലാണ് പാളം തെറ്റിയതായി ലോക്കോ പൈലറ്റിന് സംശയം തോന്നിയത്. ട്രെയിന്‍ നന്നായി ഇളകിയിരുന്നു. 

പാളത്തിന് എന്തോ പ്രശ്നമുള്ളതായും തോന്നി. ഇതിന്‍റെ അടിസ്ഥാനത്തില്‍ തൊട്ടടുത്ത സ്റ്റേഷനില്‍ വിവരം അറിയച്ചാണ് ലോക്കോ പൈലറ്റ് തുടര്‍ന്നുള്ള യാത്ര നടത്തിയത്. കേസില്‍ വിശദമായ അന്വേഷണം വേണമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. പൗരത്വനിയമ പ്രതിഷേധങ്ങളില്‍ നാടെല്ലാം മുങ്ങി നില്‍ക്കുമ്പോള്‍ ഉണ്ടായ അട്ടിമറിശ്രമം അതീവ ഗൗരവമുള്ളതാണെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. 

English Summary: Probe sought into ‘sabotage’ of parasuram express

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com