ബംഗാളിൽ റെയിൽവേ സ്റ്റേഷൻ കെട്ടിടം തകർന്നുവീണു; നിരവധി പേർ കുടുങ്ങിയതായി സംശയം
Mail This Article
×
കൊൽക്കത്ത ∙ ബംഗാളിലെ ബർധമാൻ റെയിൽവേ സ്റ്റേഷനിലെ കെട്ടിടം തകർന്നു വീണു നിരവധി പേർ കുടുങ്ങി. ശനിയാഴ്ച രാത്രി എട്ടേകാലോടെയാണ് സ്റ്റേഷനിൽ നിർമാണപ്രവർത്തനം നടക്കുന്ന ഭാഗത്തെ കെട്ടിടം തകർന്നു വീണത്. ഉടൻ അഗ്നിരക്ഷാ സേന ഉൾപ്പെടെയുള്ളവർ എത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിരവധി പേർ കുടുങ്ങിയിട്ടുണ്ടെന്നണ് സംശയം.
രണ്ടു പേരെ രക്ഷപ്പെടുത്തി. ബംഗാൾ തലസ്ഥാനമായ കൊൽക്കത്തയിൽ നിന്നു 95 കിലോമീറ്റർ ദൂരെയാണ് ബർധമാൻ റെയിൽവെ സ്റ്റേഷന്‍. കഴിഞ്ഞ കുറച്ചു നാളുകളായി ഇവിടെ നവീകരണ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. അതിനിടെയാണ് അപകടം. സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചു.
English Summary: Railway Station Building In West Bengal Collapses
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.