ADVERTISEMENT

ശ്രീനഗർ∙ ആർട്ടിക്കിൾ 370 എടുത്തുകളയുന്നതിനു മുന്നോടിയായി റദ്ദാക്കിയ ഇന്റർനെറ്റ് സേവനങ്ങൾ കശ്മീർ താഴ്‌വരയിൽ പുനഃസ്ഥാപിച്ചു. അഞ്ചു മാസത്തിലേറെ നീണ്ട നിരോധനത്തിനുശേഷം ശനിയാഴ്ച മുതൽ 2ജി സേവനം താഴ്‍വരയിൽ ലഭ്യമായെന്നു പിടിഐ റിപ്പോർട്ട് ചെയ്തു. ജമ്മു കശ്മീർ ഭരണകൂടം അംഗീകരിച്ച 301 വെബ്സൈറ്റുകൾ മാത്രമേ പൊതുജനത്തിനു ലഭ്യമാകൂവെന്ന് ഔദ്യോഗിക ഉത്തരവിൽ പറയുന്നു.

25 മുതൽ മൊബൈലുകളിൽ ടുജി വേഗത്തിൽ ഇന്റർനെറ്റ് കിട്ടുമെന്നാണു ജമ്മു കശ്മീർ ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവിലുള്ളത്. പോസ്റ്റ്പെയ്ഡ് ഉപയോക്താക്കൾക്ക് സേവനം ലഭിക്കും. ബാങ്കിങ്, വിദ്യാഭ്യാസം, വാര്‍ത്ത തുടങ്ങിയവയുമായി ബന്ധപ്പെട്ട വെബ്‌സൈറ്റുകളാണ് ഇപ്പോൾ കിട്ടുന്നത്. സമൂഹമാധ്യമങ്ങളുടെയും പ്രശ്നബാധിത പ്രദേശങ്ങളിലെ ഇന്റര്‍നെറ്റിന്റെയും വിലക്ക് തുടരും. 

ജമ്മു കശ്മീരിലെ ഇന്റര്‍നെറ്റ് വിലക്കിനെതിരെ ജനുവരി പത്തിനു സുപ്രീംകോടതി രൂക്ഷവിമര്‍ശനം നടത്തിയിരുന്നു. ജനങ്ങളുടെ മൗലികാവകാശം തടയുന്നതിനെതിരായ കോടതി പരാമർശങ്ങളെ തുടർന്നാണ് ഇപ്പോഴത്തെ നടപടി. ജമ്മു കശ്മീരിനു പ്രത്യേക പദവി നൽകിയിരുന്ന ആർട്ടിക്കിൾ 370 റദ്ദാക്കുമ്പോൾ ഉണ്ടായേക്കാവുന്ന പ്രതിഷേധങ്ങൾ തടയുന്നതിനാണ് ഓഗസ്റ്റ് അഞ്ചിന് ലാൻഡ് ലൈൻ, മൊബൈൽ, ഇന്റർനെറ്റ് സേവനങ്ങൾ കേന്ദ്ര സർക്കാർ നിരോധിച്ചത്.

English Summary: 2G mobile internet restored in Kashmir from midnight

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com