ADVERTISEMENT

കോഴിക്കോട് ∙ കൂടത്തായി കൂട്ടക്കൊലപാതക കേസിൽ മൂന്നാമത്തെ കുറ്റപത്രം അന്വേഷണ സംഘം താമരശേരി കോടതിയിൽ സമർപ്പിച്ചു. മുഖ്യപ്രതി ജോളിയുടെ രണ്ടാം ഭർത്താവ് ഷാജുവിന്റെ ഒന്നര വയസുള്ള മകൾ ആൽഫൈനെ കൊലപ്പെടുത്തിയ കേസിലാണ് കുറ്റപത്രം നൽകിയത്.

ജോളിക്ക് പുറമെ, സയനൈഡ് നൽകിയ എം.എസ്.മാത്യു, കെ. പ്രജികുമാർ എന്നിവരും പ്രതികളാണ്. ഷാജുവിനെ വിവാഹം കഴിക്കാനായി 2014 മേയ് മൂന്നിനാണ് ബ്രഡിൽ സയനൈഡ് പുരട്ടി നൽകി ആൽഫൈനെ ജോളി കൊലപ്പെടുത്തിയത്. സങ്കീർണമായ കേസാണെന്നും സാക്ഷിമൊഴികൾ കൂട്ടിയോജിപ്പിച്ചാണ് കൊലപാതകം തെളിയിച്ചതെന്നും എസ്പി കെ.ജി.സൈമൺ പറഞ്ഞു.

English Summary: Third Chargesheet Submitted in Koodathayi Case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com