ADVERTISEMENT

കൊൽക്കത്ത ∙ കൊൽക്കത്ത സർവകലാശാലയുടെ സമ്മേളനത്തിൽനിന്ന് പുറത്താക്കിയതിൽ നടുങ്ങിപ്പോയെന്ന് ബംഗാൾ ഗവർണർ ജഗദീപ് ധൻഖർ. ‘ഭരണഘടനാ മേധാവിയും സംസ്ഥാനത്തെ സർവകലാശാലകളുടെ ചാൻസലറും എന്ന നിലയിൽ ചുമതലകൾ നിറവേറ്റുന്നതിൽനിന്ന് ആർക്കും തടയാൻ കഴിയില്ല. എനിക്ക് സങ്കടമുണ്ട്. നടന്ന സംഭവങ്ങളിൽ ഞാൻ ആകെ നടുങ്ങി. ഇതൊരു ഇരുണ്ട കാലഘട്ടമാണ്. ഇന്നലെ നടന്ന സംഭവങ്ങൾ സ്വമേധയാ സംഭവിച്ചതല്ല. ചാൻസലറെ ക്ഷണിച്ചിട്ടും അക്രമാസക്തമായ ഒരു സംഘം വേദി വിട്ടുപോകാൻ നിർബന്ധിച്ചു’– അദ്ദേഹം പത്രസമ്മേളനത്തിൽ പറഞ്ഞു.

കൊൽക്കത്ത സർവകലാശാലയുടെ വാർഷിക സമ്മേളനത്തിൽ പങ്കെടുക്കുന്നതിൽനിന്ന് ഒരു വിഭാഗം വിദ്യാർഥികൾ ചൊവ്വാഴ്ച ധൻഖറിനെ തടഞ്ഞിരുന്നു. ‘നോ സി‌എ‌എ’, ‘നോ എൻ‌ആർ‌സി’ എന്നെഴുതിയ പോസ്റ്ററുകൾ ഉയർത്തിയ വിദ്യാർഥികൾ അദ്ദേഹത്തിന് നേരെ കരിക്കൊടി വീശി ‘ഗോ ബാക്ക്’ മുദ്രാവാക്യം വിളിച്ചു.

English Summary: Forced to leave CU convocation but none can stop me from doing my duties: Jagdeep Dhankhar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com