ADVERTISEMENT

ന്യൂഡൽഹി∙ ഡൽഹിയിൽ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിൽ മതം ഇപ്പോൾ ഒരു പ്രധാന ഘടകമാണ്. ഷഹീൻ ബാഗിലെ സമരം തന്നെ ഒരു ഗൂഢാലോചനയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ ഹിന്ദുവല്ലെന്നും തീവ്രവാദിയാണെന്നും ബിജെപി വ്യാപകമായ പ്രചാരണം നടത്തുന്നുണ്ട്. ഇതിനിടയിലാണ് കേജ്‌രിവാൾ താൻ ഹിന്ദുവാണെന്നും കടുത്ത ഹനുമാൻ ഭക്തനാണെന്നും പ്രഖ്യാപിച്ചത്.

ഇതോടെ ഒരു തിരഞ്ഞെടുപ്പു പരിപാടിക്കിടയിൽ ടെലിവിഷൻ അഭിമുഖത്തിന് എത്തിയ റിപ്പോർട്ടർ കേജ്‌രിവാളിനോടു ഹനുമാൻ ക്ഷേത്രത്തിൽ പോകാറുണ്ടോ എന്ന് ചോദിച്ചു. താൻ സ്ഥിരമായി ഹനുമാൻ ക്ഷേത്രം സന്ദർശിക്കാറുണ്ട് എന്നായി കേജ്‌രിവാൾ. എന്നാൽ ഹനുമാൻ ഭജന ഹനുമാൻ ചാലിസ അറിയാമോ എന്നായി റിപ്പോർട്ടർ.

തീർച്ചയായും എന്നു പറഞ്ഞ അരവിന്ദ് കേജ്‌രിവാൾ ഹനുമാൻ ചാലിസ ചൊല്ലിത്തുടങ്ങി. ‘ശ്രീഗുരുചരണ് സരോജ് രജ് നിജമനു മുകുരുസുധാരി, ബരനൗ രഘുഭർ ബിമൽ ജസു ജോ ദായക് ഫൽ ചാരി ....’ എന്നിങ്ങനെ ആദ്യത്തെ ഒരു മുക്തകം മുഴുവൻ കേജ്‌രിവാൾ ആലപിച്ചു. നിറഞ്ഞ കരഘോഷത്തോടെയാണ് ജനങ്ങൾ ഇത് എതിരേറ്റത്. നിങ്ങൾ വേറെ ഒരു പരിപാടി വയ്ക്കുക, ഞാൻ ഹനുമാൻ ചാലിസ മുഴുവൻ കാണാതെ ആലപിക്കാമെന്നും കേജ്‌രിവാൾ പറഞ്ഞു. കേജ്‌രിവാൾ ഹനുമാൻ ചാലിസ ചൊല്ലുന്ന വിഡിയോ ഇപ്പോൾ വൈറലാണ്.

English Summary: Arvind Kejriwal recites Hanuman Chalisa

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com