ADVERTISEMENT

ന്യൂഡൽഹി ∙ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ സംവാദത്തിന് ക്ഷണിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ. ‘സംവാദം നല്ലതാണ്. വരൂ, നമുക്ക് സംവദിക്കാം’ – കേജ്‌രിവാൾ വ്യക്തമാക്കി. ‘ഞങ്ങൾക്കു വോട്ടു ചെയ്യു, ഞങ്ങൾ നിങ്ങൾക്കു മുഖ്യമന്ത്രിയെ നൽകാമെന്നാണ് അമിത് ഷാ പറയുന്നത്. എന്തു കാരണത്താൽ ബിജെപിക്കു വോട്ടു ചെയ്യണമെന്ന് ഡൽഹിയിലെ ജനങ്ങൾക്ക് അറിയാൻ താൽപര്യമുണ്ട്. ഷഹീൻ ബാഗിലെ റോഡ് തുറന്നു കൊടുക്കാത്തതെന്തുകൊണ്ടെന്ന് രാജ്യത്തിന്റെ ആഭ്യന്തരമന്ത്രിയിൽനിന്ന് അറിയാൻ ജനങ്ങൾ ആഗ്രഹിക്കുന്നുണ്ട്. എന്തിനാണ് നെറികെട്ട രാഷ്ട്രീയം കളിക്കുന്നത്? എങ്ങനെയാണ് ഡൽഹിയുടെ ഈ പുത്രൻ തീവ്രവാദിയാകുന്നത്?’ – കേജ്‌രിവാൾ ചോദിച്ചു.

ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർഥികളാകാൻ സാധ്യതയുള്ളവരുടെ പേരുകളെങ്കിലും പറയാൻ കേജ്‌രിവാൾ വെല്ലവിളിച്ചു. വിജയ് ഗോയൽ പരിഗണനയിലുണ്ടോ? മനോജ് തിവാരി? സ്മൃതി ഇറാനി? ഹർദീപ് പൂരി? ഇവരിൽ ആരെങ്കിലുമാണോ? – കേജ്‌രിവാൾ ചോദിച്ചു.

ബുധനാഴ്ച ഒരു മണിക്കു മുൻപ് മുഖ്യമന്ത്രി സ്ഥാനാർഥിയെ പ്രഖ്യാപിച്ചാൽ അദ്ദേഹവുമായി സംവാദത്തിനു തയാറാണെന്ന് കേജ്‌രിവാൾ വ്യക്തമാക്കിയിരുന്നു.

അതേസമയം, തിരഞ്ഞെടുപ്പിനു മുൻപ് മുഖ്യമന്ത്രി സ്ഥാനാർഥിയായി ഒരാളെ ഉയർത്തികാട്ടാത്തത് പാർട്ടിയുടെ തന്ത്രമാണെന്ന് ബിജെപി ഡൽഹി ഘടകം അധ്യക്ഷൻ മനോജ് തിവാരി പറഞ്ഞു. ഞങ്ങൾ ഒരുമിച്ച് തിരഞ്ഞെടുപ്പിനെ നേരിടും. വിജയിച്ച ശേഷം അടുത്ത മുഖ്യമന്ത്രി ആരെന്ന് ഒരുമിച്ച് തീരുമാനിക്കുമെന്നും മനോജ് തിവാരി പറഞ്ഞു.

English Summary: Arvind Kejriwal "invites" Amit Shah to a debate ahead of Delhi election

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com