ADVERTISEMENT

ന്യൂഡൽഹി ∙ ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ടെടുപ്പ് ‌അവസാനിച്ചു. പോളിങ് ശതമാനം ഇടിഞ്ഞു. 61.47% ആളുകൾ വോട്ട് രേഖപ്പെടുത്തി. രാവിലെ മന്ദഗതിയിലാണ് വോട്ടിങ് തുടങ്ങിയത്. ഉച്ചയ്ക്ക് 2 വരെ 28.14 ശതമാനം പേർ മാത്രമാണ് വോട്ട് ചെയ്തത്. 2015നേക്കാൾ 14 ശതമാനം കുറവാണ് ഇത്. പൗരത്വ നിയമത്തിനെതിരായ സമരകേന്ദ്രമായ ഷഹീൻബാഗിലെ എല്ലാ പോളിങ് കേന്ദ്രങ്ങളിലും കനത്ത പോളിങാണ് നടന്നത്. മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ, കേന്ദ്ര മന്ത്രിമാരായ ഹർഷവർധൻ, എസ്.ജയശങ്കർ, കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, മൻമോഹൻ സിങ് തുടങ്ങിയവർ രാവിലെതന്നെ വോട്ടു രേഖപ്പെടുത്തി.

ഡൽഹിയിലെ പോളിങ് റെക്കോർഡിലെത്തിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററിൽ ആഹ്വാനം ചെയ്തിരുന്നു. എല്ലാവരും, പ്രത്യേകിച്ചു സ്ത്രീകൾ വോട്ട് ചെയ്യണമെന്നു മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ അഭ്യർഥിച്ചു. ചെയ്ത ജോലിക്കനുസരിച്ച് ജനങ്ങൾ വോട്ട് ചെയ്യുമെന്നാണ് പ്രതീക്ഷ. ആം ആദ്മി പാർട്ടി മൂന്നാം തവണയും അധികാരത്തിൽ വരുമെന്നും പ്രതീക്ഷിക്കുന്നതായി കേജ്‌രിവാൾ പറഞ്ഞു. അതിനിടെ, വടക്കുകിഴക്കൻ ഡൽഹിയിലെ ബാബർപുർ പ്രൈമറി സ്‌കൂളിലെ പോളിങ് ബൂത്തിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു.

ആകെ 70 നിയമസഭാ മണ്ഡലങ്ങളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിന്റെ ഫലം 11ന് അറിയാം. ആകെ 1.48 കോടി വോട്ടർമാരാണുള്ളത്. പൗരത്വ നിയമത്തിനെതിരെ സമരം നടക്കുന്ന ഷഹീൻ ബാഗ്, ജാമിയ നഗർ ഉൾപ്പെടെ പ്രശ്ന സാധ്യതയുള്ള സ്ഥലങ്ങളിലെല്ലാം കനത്ത സുരക്ഷ ഒരുക്കിയിരുന്നത്. ഭരണകക്ഷിയായ എഎപി, ബിജെപി, കോൺഗ്രസ് എന്നിവ തമ്മിലുള്ള ത്രികോണ മത്സരമാണു മിക്ക മണ്ഡലങ്ങളിലും. ബിജെപിയുടെ സഖ്യകക്ഷിയായി ജെഡിയു 2 സീറ്റിലും എൽജെപി 1 സീറ്റിലും മത്സരിച്ചു. കോൺഗ്രസ് സഖ്യകക്ഷിയായ ആർജെഡി 4 സീറ്റിൽ മത്സരിച്ചു. ബിഎസ്പി 42 സീറ്റുകളിലും.

English Summary: Delhi Election Voting - Live Updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com