വോട്ട് വിഭജന രാഷ്ട്രീയത്തിനല്ല, വികസനത്തിന്: നിലപാട് പറഞ്ഞ് ഷഹീൻബാഗ്
Mail This Article
ന്യൂഡൽഹി ∙ വിഭജന രാഷ്ട്രീയത്തിനല്ല, വികസനത്തിനാണ് വോട്ടു നൽകുകയെന്ന് ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിന്റെ ശ്രദ്ധാകേന്ദ്രമായി മാറിയ ഷഹീൻ ബാഗിലെ വോട്ടർമാർ. ന്യൂനപക്ഷ വോട്ടുകൾ നിർണായകമായ ഓഖ്‌ല മണ്ഡലത്തിലുള്ള ഷഹീൻബാഗിലെ പോളിങ് കേന്ദ്രങ്ങളിലെല്ലാം വൻ തിരക്കാണ് അനുഭവപ്പെട്ടത്. സമരക്കാരെല്ലാം രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി.
ഷഹീൻബാഗ്– ഡൽഹി നിയമസഭ തിരഞ്ഞെടുപ്പിൽ ഏറ്റവുമധികം ഉയർന്നുകേട്ട പേര്. പ്രധാനമന്ത്രിയടക്കമുള്ള ബിജെപി നേതാക്കളുടെ പ്രചാരണായുധം. ഈ സമരപ്പന്തലിൽ ഇന്ന് മുദ്രാവാക്യങ്ങളോ പ്രതിഷേധസ്വരങ്ങളോ ഇല്ല. സമരക്കാരെല്ലാം ജനാധിപത്യത്തിന്റെ ഏറ്റവും വലിയ ആഘോഷത്തിൽ പങ്കെടുക്കുകയാണ്. ഘട്ടം ഘട്ടമായി വോട്ടു രേഖപ്പെടുത്തിയശേഷം എല്ലാവരും സമരപ്പന്തലിലേക്ക് മടങ്ങി.
പൗരത്വ ഭേദഗതിക്കെതിരായ സമരവും തിരഞ്ഞെടുപ്പും തമ്മിൽ ബന്ധമില്ല, വികസനത്തിനാണ് വോട്ടെന്ന് ഷഹീൻബാഗിലെ ഒരോ വോട്ടർമാരും ആവർത്തിക്കുന്നു. സിറ്റിങ് എംഎൽഎയും ആം ആദ്മി സ്ഥാനാർഥിയുമായ അമാനുത്തുള്ളയും കോൺഗ്രസ് സ്ഥാനാർഥി പർവേഷ് ഹാഷ്മിയും തമ്മിലാണ് കടുത്ത മൽസരം.
English Summary: Shaheen Bagh Voters on Delhi Election polling