ADVERTISEMENT

ന്യൂഡൽഹി∙ മൂന്നാമതും എഎപിയിൽ വിശ്വാസം അർപ്പിച്ച ഡൽഹിയിലെ ജനങ്ങളോടു നന്ദി പറയുന്നതായി എഎപി കൺവീനറും മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്‍‌രിവാൾ. പാർട്ടി നേടിയ വൻ വിജയത്തെത്തുടർന്ന് ന്യൂഡൽഹിയിലെ ആസ്ഥാനത്ത് പ്രവർത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ഞങ്ങളെ വിജയിപ്പിക്കുകയും എന്നെ സ്വന്തം മകനെപ്പോലെ കാണുകയും ചെയ്ത ഡൽഹിയിലെ ജനങ്ങളുടെ വിജയമാണിത്. ഞാൻ നിങ്ങളെ സ്നേഹിക്കുന്നു – അദ്ദേഹം കൂട്ടിച്ചേർത്തു.

ഇത് പുതിയ രീതിയിലുള്ള രാഷ്ട്രീയത്തിന്റെ ആരംഭമാണ്. ഇതൊരു പുതിയ ലക്ഷണമാണ്. എഎപിയുടെ വിജയം രാജ്യത്തിനൊരു മുഖ്യ സന്ദേശമാണ്. ഇതു ഡൽഹിയുടെ മാത്രമല്ല, ഇന്ത്യയുടെ വിജയം കൂടിയാണ്. ഭഗവാൻ ഹനുമാന്റെ അനുഗ്രഹം ഡൽഹിയിലെ ജനങ്ങൾക്കു ലഭിച്ച ദിവസമാണിത്. അടുത്ത അഞ്ചു വർഷം ജനങ്ങളെ സേവിക്കാൻ ശരിയായ പാത കാണിച്ചുതരണമെന്ന് ഭഗവാൻ ഹനുമാനോട് പ്രാർഥിക്കുകയാണ്, അദ്ദേഹം പറഞ്ഞു.

എഎപിയുടെ വൻ വിജയത്തിനുപിന്നാലെ വീട്ടിൽ ഭാര്യയ്ക്കൊപ്പം കേക്ക് മുറിച്ചും കേജ്‌രിവാൾ ആഘോഷിച്ചു. ഭാര്യയുടെ പിറന്നാൾ ദിനം കൂടിയാണ് ഇന്ന്. ഹനുമാൻ മന്ദിറിലേക്ക് കേജ്‌രിവാളിന്റെ റോഡ് ഷോ അൽപസമയത്തിനുള്ളിലുണ്ടാകും.

അതേസമയം, അരവിന്ദ് കേജ്‌രിവാൾ തന്നെ വീണ്ടും ഡൽഹി മുഖ്യമന്ത്രിയാകും. 70ൽ 63 സീറ്റുകളും എഎപി സ്വന്തമാക്കി.

English Summary: Arvind Kejriwal thanks people of Delhi, Delhi Election 2020

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com