ADVERTISEMENT

ന്യൂഡൽഹി ∙ ഉജ്ജ്വലമായ തിരഞ്ഞെടുപ്പ് വിജയത്തോടെ അധികാരത്തിൽ തിരിച്ചെത്തിയ അരവിന്ദ് കേജ്‌രിവാൾ തുടർച്ചയായ മൂന്നാം തവണയും ഡൽഹി മുഖ്യമന്ത്രിയായി ഫെബ്രുവരി 16 ഞായറാഴ്ച സത്യപ്രതിജ്ഞ ചെയ്യും. സത്യപ്രതിജ്ഞാ ചടങ്ങ് രാം‌ലീല മൈതാനത്ത് നടക്കും. കേജ്‌രിവാൾ ഇന്ന് രാവിലെ ലെഫ്റ്റനന്റ് ഗവർണർ അനിൽ ബൈജലിനുമായി കൂടിക്കാഴ്ച നടത്തി.

70 ൽ 62 സീറ്റുമായി വൻ വിജയം നേടിയ ആം ആദ്മി പാർട്ടിയുടെ നേതൃത്വത്തിലുള്ള സർക്കാരിന്റെ മന്ത്രിസഭാ വികസനം പുതുമുഖങ്ങളെ ഉൾപ്പെടുത്തിയാകും. കൽക്കാജി മണ്ഡലത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട അതിഷി മെർലേന, ഓഖ്‍ല മണ്ഡലത്തിൽ നിന്നു വിജയിച്ച അമാനത്തുള്ള ഖാൻ, രാജേന്ദ്രനഗറിൽ നിന്നു നിയമസഭയിലെത്തുന്ന രാഘവ് ഛദ്ദ തുടങ്ങിയവർ മന്ത്രിസഭയിലെത്തിയേക്കും. ഡല്‍ഹിയിലെ സർക്കാർ സ്കൂളുകളുടെ മുഖം മാറ്റുന്നതിൽ സുപ്രധാന പങ്കുവഹിച്ച അതിഷി വിദ്യാഭ്യാസ മന്ത്രിയാകാനാണു സാധ്യത.

നിലവിൽ വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്യുന്ന ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്ക്കു മറ്റു സുപ്രധാന വകുപ്പ് നൽകും. പാർട്ടിയുടെ വക്താക്കളും തിരഞ്ഞെടുപ്പിൽ ജയിച്ചതിനാൽ പാർട്ടി ചുമതലകളിലും മാറ്റങ്ങൾ ഉണ്ടായേക്കും. അതേസമയം തിരഞ്ഞെടുപ്പു തിരിച്ചടി വിലയിരുത്താൻ അധ്യക്ഷൻ ജെ.പി. നഡ്ഡയുടെ നേതൃത്വത്തിൽ ബിജെപി യോഗം ഉടൻ ചേരും.

English Summary: Arvind Kejriwal To Take Oath On Sunday At Delhi's Ramlila Ground

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com