ഡൽഹി തോൽവി: പി.സി. ചാക്കോ രാജിവച്ചു; 'വോട്ട് മുഴുവന്‍ എഎപിക്കൊപ്പം'
Mail This Article
×
ന്യൂഡൽഹി∙ ഡൽഹിയുടെ ചുമതലയുള്ള എഐസിസി സെക്രട്ടറി പി.സി. ചാക്കോ രാജിവച്ചു. ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിലെ പാർട്ടിയുടെ ദയനീയ പരാജയത്തിനു പിന്നാലെയാണു രാജി. 2013ൽ ഷീലാ ദീക്ഷിത് ഡൽഹി മുഖ്യമന്ത്രിയായിരുന്ന കാലത്താണ് കോൺഗ്രസിന്റെ അധോഗതി തുടങ്ങിയതെന്ന് അദ്ദേഹം പറഞ്ഞു.
പുതിയ പാർട്ടിയായ ആം ആദ്മി കോണ്‍ഗ്രസിന്റെ വോട്ട് ബാങ്ക് അപ്പാടെ സ്വന്തമാക്കി. അതു തിരിച്ചുപിടിക്കാൻ സാധിച്ചില്ല. ഇപ്പോഴും വോട്ടുകൾ മുഴുവനും ആം ആദ്മി പാർട്ടിയുടെ കയ്യിലാണ്– പി.സി. ചാക്കോ പറഞ്ഞതായി ദേശീയ വാർത്താഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു.
English Summary: PC Chacko tenders his resignation from the post of Delhi Congress in-charge
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.