ശോഭാ സുരേന്ദ്രൻ വൈസ് പ്രസിഡന്റ്; എം.ടി.രമേശ് ജനറൽ സെക്രട്ടറി
Mail This Article
തിരുവനന്തപുരം∙ ബിജെപിയുടെ പുതിയ സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ചു. എ.എൻ. രാധാകൃഷ്ണന്‍, ശോഭാ സുരേന്ദ്രൻ, എ.പി. അബ്ദുല്ലക്കുട്ടി എന്നിവരുൾപ്പെടെ 10 വൈസ് പ്രസിഡന്റുമാരാണുള്ളത്. എം.ടി. രമേശടക്കം 6 ജനറൽ സെക്രട്ടറിമാർ. എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന പട്ടികയാണെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
മതന്യൂനപക്ഷങ്ങൾക്കും ദുർബല വിഭാഗങ്ങൾക്കും പട്ടികജാതി പട്ടികവർഗവിഭാഗങ്ങൾക്കും അർഹമായ പ്രാതിനിധ്യം നൽകിയിട്ടുണ്ട്. പട്ടികയിൽ മൂന്നിലൊന്നു സ്ഥാനം ഇതാദ്യമായി സ്ത്രീകൾക്കു നൽകി. യുവാക്കൾക്കും പുതിയ തലമുറയിലെ പ്രവർത്തകർക്കും അവസരം നൽകിയിട്ടുണ്ട്. വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങൾ കണക്കിലെടുക്കാതെ യോഗ്യതയുടെ അടിസ്ഥാനത്തിലാണു ഭാരവാഹികളെ തിരഞ്ഞെടുത്തതെന്നും സുരേന്ദ്രൻ പറഞ്ഞു.
സി.ആർ. പ്രഫുൽ കൃഷ്ണനാണു യുവമോർച്ച സംസ്ഥാന അധ്യക്ഷൻ. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറിയായി നിയമിതനായ ജോർജ് കുര്യൻ ദേശീയ ന്യൂനപക്ഷ കമ്മിഷൻ ഉപാധ്യക്ഷ സ്ഥാനം രാജിവയ്ക്കും.
വൈസ് പ്രസിഡന്റ്:
എ.എൻ. രാധാകൃഷ്ണൻ
ശോഭാ സുരേന്ദ്രൻ
കെ.എസ്. രാധാകൃഷ്ണൻ
സി. സദാനന്ദൻ മാസ്റ്റർ
എ.പി. അബ്ദുള്ളക്കുട്ടി
ഡോ.ജെ. പ്രമീളാദേവി
ജി. രാമൻ നായർ
എം.എസ്. സമ്പൂർണ
വി.ടി. രമ
വി.വി. രാജൻ
ജനറൽ സെക്രട്ടറിമാർ:
എം.ടി. രമേശ്
ജോർജ് കുര്യൻ
സി. കൃഷ്ണകുമാർ
പി. സുധീർ
എം. ഗണേശൻ (സംഘടന)
കെ. സുഭാഷ് (സഹ സംഘടന)
സെക്രട്ടറിമാർ:
സി. ശിവൻകുട്ടി
രേണു സുരേഷ്
രാജി പ്രസാദ്
ടി.പി.സിന്ധുമോൾ
എസ്. സുരേഷ്
എ. നാഗേഷ്
കെ. രഞ്ജിത്ത്
പി. രഘുനാഥ്
കെ.പി. പ്രകാശ് ബാബു
കരമന ജയൻ
ട്രഷറർ:
ജെ.ആർ. പത്മകുമാർ
വക്താക്കൾ:
എം.എസ്. കുമാർ
നാരായണൻ നമ്പൂതിരി
ബി. ഗോപാലകൃഷ്ണൻ
ജി. സന്ദീപ് വാര്യർ
Content Highlight: Kerala BJP Reorganization