ADVERTISEMENT

ചെന്നൈ∙മലയാളി ഡ്രൈവറും നേപ്പാൾ സ്വദേശിയായ ജോലിക്കാരനും ചേർന്നു നടി ജയഭാരതിയുടെ വീട്ടിൽ നിന്നു 31 പവൻ സ്വർണം കവർന്നു. നടി നൽകിയ പരാതിയെത്തുടർന്നു നടത്തിയ അന്വേഷണത്തിൽ പ്രതികൾ പിടിയിലായി. സ്വർണം ഇവരിൽ നിന്നു പിടിച്ചെടുത്തു. ചെന്നൈ നഗരത്തിലെ നുങ്കമ്പാക്കത്തെ വീട്ടിൽ മൂന്നു ദിവസം മുൻപാണു മോഷണം നടന്നത്.

പാലക്കാട് സ്വദേശിയായ ഇബ്രാഹീമാണു മോഷണത്തിന്റെ സൂത്രധാരൻ. ഇയാളുടെ നിർദേശപ്രകാരം നേപ്പാൾ സ്വദേശിയായ ജോലിക്കാരനാണു വീട്ടിൽ നിന്നു സ്വർണം കവർന്നത്. ആറ്റുകാൽ പൊങ്കാലയിൽ പങ്കെടുക്കാനായി ജയഭാരതി തിരുവനന്തപുരത്തേയ്ക്കു പോകാനിരിക്കെയാണു സംഭവം ശ്രദ്ധയിൽപ്പെട്ടത്. തുടർന്നു അവർ യാത്ര റദ്ദാക്കി പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.

English Summary: Theft at Jayabharathi’s house, 2 staff arrested

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com