ADVERTISEMENT

കോട്ടയം ∙ ട്രെയിനിനു മുന്നില്‍ ചാടിയ യുവാവിന്റെ മൃതദേഹവുമായി പാസഞ്ചർ ട്രെയിൻ ഓടിയത് നാലു കിലോമീറ്ററോളം. മൃതദേഹം എൻജിനിൽ കുടുങ്ങിക്കിടന്നത് അറിഞ്ഞത് ട്രെയിൻ റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോൾ. 

ചിങ്ങവനം സ്റ്റേഷനിൽ രാവിലെ ആറരയോടെയാണ് സംഭവം. കൊല്ലം - എറണാകുളം പാസഞ്ചർ ട്രെയിനു മുന്നിലാണ് മൃതദേഹം കണ്ടത്. കുറിച്ചി മലകുന്നം ജീരകക്കുന്ന് ചേരുകുളം ലിജോ ജോസ് (29) ആണ് കൊല്ലപ്പെട്ടത്. ചങ്ങനാശേരി - ചിങ്ങവനം സ്റ്റേഷനുകൾക്ക് ഇടയിൽ കുറിച്ചി ഭാഗത്തുനിന്നു ഇയാൾ ട്രെയിനിനു മുന്നിൽ ചാടുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. എൻജിനു മുന്നിൽ മൃതദേഹം കുടുങ്ങിക്കിടന്നത് ലോക്കോ പൈലറ്റുമാർ അറിഞ്ഞിരുന്നില്ല. ട്രെയിൻ സ്റ്റേഷനിൽ എത്തിയപ്പോൾ റെയിൽവേ ജീവനക്കാരാണ് ഇതു കണ്ടത്. 

body-train-accident
ലിജോ ജോസിന്റെ മൃതദേഹം എൻജിനിൽ കുടുങ്ങിക്കിടക്കുന്ന നിലയിയിൽ

തുടർന്ന് ലോക്കോ പൈലറ്റിനെ വിവരം അറിയിച്ച് ട്രെയിൻ പിടിച്ചിട്ടു. ചിങ്ങവനം പൊലീസ് തുടർനടപടി സ്വീകരിച്ചു. മൃതദേഹം കോട്ടയം മെഡിക്കൽ കോളജിലാണ്.

English Summary: Train accident in Kottayam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com