സംസ്കാര ചടങ്ങിൽ പരിധിയിലധികം ആളുകൾ: പള്ളി വികാരിയും ഭാരവാഹികളും അറസ്റ്റിൽ
Mail This Article
×
പത്തനംതിട്ട ∙ കോവിഡ് രോഗബാധയെ തുടര്‍ന്നുള്ള നിര്‍ദേശം ലംഘിച്ച് ശവസംസ്ക്കാര ശുശ്രൂഷ നടത്തിയ വൈദികൻ അടക്കം മൂന്നു പേർക്കെതിരെ പൊലീസ് കേസെടുത്തു. തുവയൂര്‍ സെന്റ് പീറ്റേഴ്സ് മാര്‍ത്തോമ പള്ളി സെമിത്തേരിയില്‍ ശുശ്രൂഷ നടത്തിയ വൈദികന്‍ റജി യോഹന്നാന്‍, ട്രസ്റ്റി കന്നാട്ടുകുന്ന് തെക്കെചരുവില്‍ സുരാജ്, സെക്രട്ടറി ഐവര്‍കാല നടുവിലേമുറിയില്‍ ലിജി ഭവനില്‍ മാത്യു എന്നിവർക്കെതിരെയാണ് ഏനാത്ത് പൊലീസ് കേസെടുത്തത്.
ഹൃദയാഘാതം മൂലം മരണമടഞ്ഞ കടമ്പനാട് തുവയൂർ സ്വദേശിയുടെ സംസ്കാരചടങ്ങിൽ പൊലീസിന്റെ നിർദേശം പാലിക്കാതെ അന്‍പതോളം ആളുകൾ കൂട്ടം കൂടിയതിനെ തുടർന്നാണ് നടപടി.അറസ്റ്റ് ചെയ്ത ഇവരെ പിന്നീട് ഇവരെ ജാമ്യത്തിൽ വിട്ടയച്ചു.
English Summary: Church Vicar Arrested for over limit people attended Funeral
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.