സാനിറ്റൈസർ കുടിച്ച് അവശ നിലയിൽ കണ്ടെത്തിയ തടവുകാരൻ മരിച്ചു
Mail This Article
×
പാലക്കാട്∙ മലമ്പുഴ ജില്ലാ ജയിലിലെ റിമാൻഡ് തടവുകാരൻ സാനിറ്റൈസർ ഉള്ളിൽ ചെന്നു മരിച്ചു. കൊറോണ പ്രതിരോധ നടപടിയുടെ ഭാഗമായി ജയിലിൽ സാനിറ്റൈസറും മാസ്കും നിർമിക്കുന്നുണ്ട്. ഇന്നലെ രാവിലെയാണ് ഇയാളെ സാനിറ്റൈസർ കുടിച്ച്് അവശനായ നിലയിൽ ജയിലിൽ കണ്ടെത്തിയത്. തുടർന്ന് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്നു രാവിലെ മരിച്ചു.
English Summary: An inmate in malampuzha district jail dies after drinking sanitizer
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.