ADVERTISEMENT

തിരുവനന്തപുരം ∙ ഡോക്ടറെ കാണാന്‍ ക്ലിനിക്കിലേക്ക് പോകുന്നവരുടെ കൈവശം സത്യവാങ്മൂലവും ഫോണ്‍ നമ്പരടക്കം ഡോക്ടറെ സംബന്ധിച്ച വിശദവിവരങ്ങളും ഉണ്ടെങ്കില്‍ തടയരുതെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ എല്ലാ ജില്ലാ പൊലീസ് മേധാവിമാര്‍ക്കും നിര്‍ദ്ദേശം നല്‍കി. ഡോക്ടറെ കാണാന്‍ പോകുന്ന മുതിര്‍ന്ന പൗരന്‍മാര്‍ ഉള്‍പ്പെടെയുള്ളവരെ പലയിടങ്ങളിലും തടഞ്ഞതായ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് നിര്‍ദ്ദേശം.

ഇങ്ങനെ പോകുന്നവര്‍ സാമൂഹിക അകലം ഉള്‍പ്പെടെയുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ചുവേണം യാത്ര ചെയ്യേണ്ടത്. സംശയം തോന്നുന്നപക്ഷം പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ഡോക്ടറെ ഫോണില്‍ വിളിച്ച് അന്വേഷിക്കാം. എന്നാല്‍ അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ മാത്രമേ അതിനു മുതിരാവൂവെന്നും നിര്‍ദ്ദേശമുണ്ട്.

English Summary: DGP Lokanath Behera on Lockdown

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com