ഹൈക്കോടതി ചീഫ് ജസ്റ്റിസ് 14 ദിവസത്തേയ്ക്ക് സ്വയം ക്വാറന്റീനിൽ പ്രവേശിച്ചു
Mail This Article
കൊച്ചി∙ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ്. മണികുമാർ 14 ദിവസത്തേയ്ക്ക് സ്വയം ക്വാറന്റീനിൽ പ്രവേശിച്ചു. ചെന്നൈയിൽ നിന്ന് കഴിഞ്ഞ ദിവസം റോഡ് മാർഗം മടങ്ങിയെത്തിയതിനെ തുടർന്നാണ് പ്രോട്ടോക്കോൾ പ്രകാരമുള്ള വീട്ടു നിരീക്ഷണത്തിൽ പ്രവേശിച്ചത്. യാത്ര ചെയ്ത വിവരം ചീഫ് ജസ്റ്റിസ് തന്നെ ജില്ലാ ഭരണകൂടത്തെ അറിയിക്കുകയും നിരീക്ഷണത്തിൽ പോകുകയുമായിരുന്നു.
കഴിഞ്ഞ മാസം 28നാണ് റോഡ് മാർഗം ചെന്നൈ വേലാചേരിയിലെ തന്റെ വീട്ടിലേയ്ക്ക് ചീഫ് ജസ്റ്റിസ്. എസ്. മണികുമാർ പോയത്. തുടർന്ന് ഇന്നലെയാണ് കൊച്ചിയിലേയ്ക്ക് മടങ്ങിയെത്തിയത്. ലോക്ഡൗണിന്റെ പശ്ചാത്തലത്തിൽ രണ്ടു സംസ്ഥാനങ്ങളുടെയും അനുമതികളോടെയായിരുന്നു യാത്രകൾ. ചെന്നൈയിലും അദ്ദേഹത്തിന് നിരീക്ഷണ കാലാവധി പൂർത്തിയാക്കേണ്ടി വന്നിരുന്നു.
English Summary: Kerala High Court Chief Justice goes into self Quarantine