രാത്രിയിൽ ജനലിൽ മുട്ടും, സ്ത്രീകളെ പേടിപ്പിക്കും; ‘ബ്ലാക്ക്മാന്’ പിടിയിൽ
Mail This Article
കോഴിക്കോട് ∙ മലയോര മേഖലയിൽ ഭീതി വിതച്ച ‘ബ്ലാക്ക്മാൻ’ പിടിയിൽ. തിരുവമ്പാടി കൂമ്പാറയിൽ ടിപ്പർ ലോറി ഡ്രൈവർ ആയി ജോലി ചെയ്ത് വരുന്ന മഞ്ചേരി സ്വദേശി പിൻസ് റഹ്മാൻ ആണ് പിടിയിലായത്. ഏറെ നാളുകളായി കൂമ്പാറയിലെ പല വീടുകളിലും രാത്രിയിൽ ജനലിൽ മുട്ടുക, സ്ത്രീകളെ പേടിപ്പിക്കുക ഇതൊക്ക ആയിരുന്നു ഇയാളുടെ സ്ഥിരം പരിപാടി.
നാട്ടിലെ ഒരു കൂട്ടം ചെറുപ്പക്കാർ ഇയാളെ പിടിക്കാൻ പല ശ്രമങ്ങളും നടത്തിയെങ്കിലും അതിവിദഗ്ധമായി രക്ഷപ്പെടുകയായിരുന്നു. കുറച്ചു ദിവസമായി സംശയം തോന്നിയ ചെറുപ്പക്കാർ പിൻസ് റഹ്മാനെ നിരീക്ഷിച്ചു വരികയായിരുന്നു. ഇന്നലെ രാത്രി ഏഴുമണിയോടെ മുറിയിൽ നിന്ന് പുറത്തു പോയ ഇയാളെ യുവാക്കൾ രഹസ്യമായി പിന്തുടർന്നു. കൂമ്പാറ മൃഗാശുപത്രിയുടെ പരിസരത്ത് വച്ചാണ് സംശയകരമായ സാഹചര്യത്തിൽ പിടികൂടിയത്. തിരുവമ്പാടി പൊലീസെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു.
English Summary: ‘Black Man’ arrested in Kozhikode