ADVERTISEMENT

ഹൂസ്റ്റണ്‍ ∙ യുഎസിൽ പൊലീസ് ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ ജോര്‍ജ് ഫ്ലോയ്ഡിനു കുടുംബാംഗങ്ങളും സുഹൃത്തുക്കളും ചൊവ്വാഴ്ച അന്ത്യാഞ്ജലി അര്‍പ്പിക്കും. ഫ്ലോയ്ഡിന്റെ സംസ്‌കാരം ചൊവ്വാഴ്ച 11ന് അദ്ദേഹത്തിന്റെ അമ്മയുടെ കല്ലറയ്ക്കു സമീപം നടത്തുമെന്നു പൊലീസ് മേധാവി ട്വീറ്റ് ചെയ്തു. വന്‍ സുരക്ഷാ സന്നാഹങ്ങളാണു ഹൂസ്റ്റണില്‍ ഒരുക്കിയിരിക്കുന്നത്. ജോര്‍ജിന്റെ മരണത്തെ തുടര്‍ന്നു ന്യൂയോര്‍ക്കില്‍ ഉള്‍പ്പെടെ യുഎസിൽ എങ്ങും വന്‍ പ്രതിഷേധമാണ് അരങ്ങേറിയത്.

us-politics-RACE-UNREST

ശനിയാഴ്ച മൃതദേഹം ഹൂസ്റ്റണില്‍ എത്തിച്ചിരുന്നു. ജോര്‍ജിന്റെ കുടുംബാംഗങ്ങള്‍ സുരക്ഷിതരായി ഹൂസ്റ്റണില്‍ എത്തിയതായി പൊലീസ് അറിയിച്ചു. മുന്‍ വൈസ് പ്രസിഡന്റ ജോ ബൈഡന്‍ തിങ്കളാഴ്ച ജോര്‍ജിന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചു. സുരക്ഷാ കാരണങ്ങള്‍ മൂലം അദ്ദേഹം സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കില്ല. തിങ്കളാഴ്ചയാണു പൊതുജനങ്ങള്‍ക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ അവസരം. ചൊവ്വാഴ്ച ബന്ധുക്കളും സുഹൃത്തുക്കളും ഉള്‍പ്പെടെ കുറച്ചു പേര്‍ മാത്രമേ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കൂ.

death of George Floyd

ഹൂസ്റ്റണില്‍ ഹില്‍ക്രോഫ്റ്റ് അവന്യുവിലുള്ള ദ് ഫൗണ്ടന്‍ ഓഫ് പ്രെയിസ് പള്ളിയിലാണു രണ്ടു ചടങ്ങുകളും നടക്കുന്നത്. ഉച്ച മുതല്‍ രാത്രി ആറു മണി വരെയാണു പൊതുജനങ്ങള്‍ക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ സൗകര്യം നല്‍കുക. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ഒരേസമയം 15 പേര്‍ക്കു മാത്രമേ പള്ളിയില്‍ പ്രവേശനം അനുവദിക്കൂ. 10 മിനിറ്റിലധികം പള്ളിയില്‍ ചെലവഴിക്കാനും കഴിയില്ല. സാമൂഹിക അകലം ഉള്‍പ്പെടെ എല്ലാ നിയന്ത്രണങ്ങളും പാലിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

English Summary: George Floyd: Family, friends prepare to pay final tribute ahead of Houston funeral on June 9

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com