ADVERTISEMENT

വാഷിങ്ടൻ∙ ലോകത്തെ ഒരുമിപ്പിക്കാൻ വേണ്ടി ജീവൻ വെടിയണമെന്ന് ആവശ്യപ്പെട്ടാൽ അതിനും തയാറായിരുന്നു ജോർജ് ഫ്ലോയ്ഡെന്ന് ഇളയ സഹോദരന്‍ റോഡ്നി ഫ്ലോയ്ഡ്. എല്ലായിടത്തും പൊലീസ് തുടരുന്ന ക്രൂരതയാൽ നാം മടുത്തിരിക്കുകയാണ്. അവർക്കെതിരെ നമ്മൾ ഒന്നിച്ചു. ജോർജ് വളരെ നല്ല മനുഷ്യനും പിതാവുമായിരുന്നു. എന്തിനേക്കുറിച്ചും വ്യക്തമായ അഭിപ്രായമുണ്ടായിരുന്നു. അദ്ദേഹം മരിച്ചെന്നു വിശ്വസിക്കാനാകുന്നില്ല. താൻ എന്നും ഫ്ലോയ്ഡിന്റെ ഫോണിലേക്ക് വിളിക്കാറുണ്ടെന്നും റോഡ്നി ഫ്ലോയ്ഡ് പറഞ്ഞു. പൊലീസ് ക്രൂരതയ്ക്കിരയായ യുഎസിൽ കൊല്ലപ്പെട്ടവരുടെ കുടുംബത്തിനൊപ്പം പ്രതിഷേധത്തിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.

George Floyd

എറിക് ഗാർനർ, മൈക്കിൾ ബ്രൗൺ, ട്രെയ്‌വോൺ മാർട്ടിൻ, ബോതം ജീൻ, ബ്രെയോണ ടെയ്‌ലർ എന്നിവരുടെ കുടുംബങ്ങൾക്കൊപ്പമായിരുന്നു പ്രതിഷേധം. അദ്ദേഹത്തിന്റെ മൃതദേഹം ഹൂസ്റ്റണിൽ എത്തിച്ചപ്പോൾ ആയിരങ്ങളാണ് ആദരാഞ്ജലികൾ അർപ്പിക്കാനെത്തിയത്.

George Floyd

ഇത് വളരെയേറെ വേദനിപ്പിക്കുന്നു. ഇപ്പോളിവിടെ നിൽക്കുമ്പോൾ എന്റെ സഹോദരനെക്കുറിച്ച് ഞാൻ ഓർക്കുകയാണ്. അദ്ദേഹത്തിന്റെ ജീവൻ എടുത്തു. അങ്ങനെ സംഭവിച്ചില്ലായിരുന്നെങ്കിൽ ജോർജ് ഫ്ലോയ്ഡ് ഇന്നിവിടെ കാണുമായിരുന്നു. മറ്റാർക്കെങ്കിലും വേണ്ടി സംസാരിക്കുകയായിരുന്നിരിക്കും. സ്നേഹത്തിൽ ഒരു വീട്ടിൽ കഴിഞ്ഞിരുന്നതിനെപ്പറ്റി ഓർക്കുകയാണ്. ഒട്ടേറെപ്പേർക്ക് മാതൃകയായിരുന്നു അവൻ. നീതി ലഭിക്കാതെ പോരാട്ടം അവസാനിപ്പിക്കുകയില്ലെന്നും ഫിലോണിസ് പറയുന്നു.

English Summary: Mourners for George Floyd death

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com