ഹാർലി ബൈക്കിൽ ചീഫ് ജസ്റ്റിസ്; മാസ്കും ഹെൽമറ്റും ഇല്ലെന്ന് വിമർശനം - ചിത്രങ്ങൾ
Mail This Article
×
ന്യൂഡൽഹി∙ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ, ഹാർലി ഡേവിഡ്സൺ സിവിഒ 2020 സൂപ്പർ ബൈക്കിൽ ഇരിക്കുന്നതിന്റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ ‘വൈറൽ’ ആകുന്നു. ചീഫ് ജസ്റ്റിസിന്റെ ജന്മനാടായ നാഗ്പുരിൽനിന്നുള്ളതാണ് ചിത്രം.
2019 നവംബറിൽ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആയി ചുമതലയേറ്റ ജസ്റ്റിസ് ബോബ്ഡെ (64) ഒന്നിലധികം അഭിമുഖങ്ങളിൽ ബൈക്കുകളോടുള്ള ഇഷ്ടം തുറന്നു പറഞ്ഞിരുന്നു. ബൈക്ക് ഓടിക്കുന്നതിനിടെ അപകടമുണ്ടായതായും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. അതേസമയം, മാസ്കും ഹെൽമറ്റും ധരിക്കാത്തതിന് വിമർശനവുമായി ചിലർ രംഗത്തെത്തി.
English Summary: Photo Of Chief Justice Bobde On A Harley Bike Thrills Twitter
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.