ലേണേഴ്സ് ലൈസൻസ് ടെസ്റ്റ് ഓൺലൈൻ വഴി; വീട്ടിലിരുന്നും പങ്കെടുക്കാം
Mail This Article
തിരുവനന്തപുരം ∙ ലേണേഴ്സ് ലൈസൻസ് ടെസ്റ്റ് ഇനി അറിയിപ്പുണ്ടാകുന്നതുവരെ ഓൺലൈനായി നടത്താൻ ഗതാഗത സെക്രട്ടറി നിർദേശം നൽകി. അപേക്ഷകർക്ക് അവരവരുടെ സ്ഥലങ്ങളിലിരുന്നു കംപ്യൂട്ടറോ മൊബൈല്‍ ഫോണോ ഉപയോഗിച്ച് ടെസ്റ്റിൽ പങ്കെടുക്കാനുള്ള സൗകര്യം ഒരുക്കണം. ജൂലൈ 1 മുതൽ നിർദേശങ്ങൾ പ്രാബല്യത്തിൽവരും. ആർടി ഓഫിസുകളിൽ നടത്തിയിരുന്ന ലേണേഴ്സ് ലൈസൻസ് ടെസ്റ്റ് കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് നിർത്തിയത്.
ടെസ്റ്റ് പാസാകുന്നവർക്ക് ഓൺലൈനായി തന്നെ ലേണേഴ്സ് സർട്ടിഫിക്കറ്റ് നൽകും. പ്രിന്റ് എടുത്ത് ഉപയോഗിക്കാൻ കഴിയുന്ന തരത്തിൽ ക്രമീകരണം ഏർപെടുത്തും. നിലവിൽ ലേണേഴ്സ് ലൈസൻസ് എടുത്തവർക്കും പുതുതായി എടുക്കുന്നവർക്കും 6 മാസത്തിനുള്ളിൽ കാലാവധി തീരുന്ന മുറയ്ക്ക് ലേണേഴ്സ് ലൈസന്‍സുകൾ ഓൺലൈനായി പുതുക്കാനുള്ള സൗകര്യം ഏർപ്പെടുത്തും.
English Summary : Learners licence test will be conducted as online in State