ADVERTISEMENT

ന്യൂഡൽഹി∙ രാജസ്ഥാനിലെ രാഷ്ട്രീയ പ്രതിസന്ധി മുൻനിർത്തി ബിജെപിക്കെതിരെ ‘സ്പീക്ക് അപ് ഫോർ ഡെമോക്രസി’ ക്യാംപെയിനുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. #SpeakUpForDemocracy എന്ന ഹാഷ്‌ടാഗിൽ ട്വീറ്റ് ചെയ്ത വിഡിയോയ്ക്കൊപ്പം ജനാധിപത്യത്തിനായി ഒന്നിച്ച് ശബ്ദമുയർത്താൻ രാഹുൽ ജനങ്ങളോട് അഭ്യർഥിച്ചു.

രാജ്യം മുഴുവൻ കൊറോണ വൈറസിനെതിരെ പോരാടുമ്പോൾ ബിജെപി ഭരണഘടനയെ തകർക്കുകയും ജനാധിപത്യത്തെ നശിപ്പിക്കുകയും ചെയ്യുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. മധ്യപ്രദേശിനു പിന്നാലെ രാജസ്ഥാനിലും സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിക്കുന്നതായും, ഭരണഘടനാ അവകാശങ്ങൾക്കുള്ള നിയമസഭാ സമ്മേളനം ഉടൻ വിളിക്കാൻ ആവശ്യപ്പെടുന്നതായും അദ്ദേഹം പറഞ്ഞു.

English Summary: "Speak Up For Democracy": Rahul Gandhi Goes To People On Rajasthan Issue

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com