കോവിഡ് കണക്കിലെ സുതാര്യത: കർണാടക നമ്പർ 1; കേരളം രണ്ടാമത്
Mail This Article
ബെംഗളൂരു∙ ദിവസേന കോവിഡ് സ്ഥിതിവിവര കണക്കുകൾ പുറത്തുവിടുന്നതിൽ ഇന്ത്യയിലെ മുന്നിൽ നിൽക്കുന്ന സംസ്ഥാനം കർണാടകയാണെന്നു യുഎസിലെ സ്റ്റാൻഫഡ് സർവകലാശാലയുടെ പഠനം. രണ്ടാം സ്ഥാനം കേരളത്തിനാണ്. ബിഹാറും ഉത്തർപ്രദേശുമാണ് തൊട്ടുപിന്നിൽ.
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളും സ്വയംഭരണ പ്രദേശങ്ങളും കോവിഡ് ഡേറ്റ പങ്കുവയ്ക്കുന്നതിൽ സ്വീകരിച്ച സുതാര്യ രീതികളെ കുറിച്ചായിരുന്നു പഠനം. മേയ് 19 മുതൽ ജൂൺ ഒന്നു വരെയുള്ള കോവിഡ് കണക്കുകളാണ് പരിശോധിച്ചത്. കർണാടകയ്ക്കു 0.61 കോവിഡ് ഡേറ്റ റിപ്പോർട്ടിങ് സ്കോറാണു (സിആർഡിഎസ്) ലഭിച്ചത്.
കോവിഡ് പോസിറ്റീവായവരുടെ സ്വകാര്യതയ്ക്കു തീരെ പരിഗണന നൽകാത്തവരിൽ മുൻപന്തിയിലുള്ളത് പഞ്ചാബാണ്. ഇവരുടെ വ്യക്തിവിവരങ്ങളും മറ്റും വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചതിനെ തുടർന്നാണിത്. സംസ്ഥാനാന്തര യാത്ര അനുവദിനീയമായതിനാൽ വരും മാസങ്ങളിൽ സംസ്ഥാനങ്ങൾ തമ്മിലുള്ള ഏകോപനം പരമപ്രധാനമാണെന്നും പഠനം പറയുന്നു.
English Summary: Karnataka ranks high in coronavirus data reporting: Stanford University study